അരിക്കൊമ്പന്‍ വീണ്ടും വീട് ആക്രമിച്ചു; അമ്മയും മകളും ഓടി രക്ഷപ്പെട്ടു

ഇടുക്കി: സൂര്യനെല്ലിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയില്‍ ഒരു വീട് തകര്‍ക്കുകയായിരുന്നു അരിക്കൊമ്പന്‍. പ്രദേശവാസിയായ ലീലയുടെ വീടിന്റെ അടുക്കളയും മുന്‍ വശവുമാണ് ഇടിച്ചു തകര്‍ത്തത്. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ലീലയും മകളും ഓടി രക്ഷപ്പെട്ടു. ഉടന്‍തന്നെ താമസിക്കാന്‍ പുതിയ സംവിധാനം ഒരുക്കിതരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

ആനയെ പിടികൂടാനുള്ള നീക്കങ്ങള്‍ക്ക് അസമില്‍ നിന്ന് ജിപിഎസ് കോളര്‍ കിട്ടാന്‍ വൈകുന്നത് തിരിച്ചടിയാവുകയാണ്. ഇതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായത്. അതിനിടെ അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പാലക്കാട് മുതലമട പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. സര്‍വകക്ഷി ജനകീയസമിതിയുടെ നേതൃത്വത്തിലാണ് പന്ത്രണ്ട് മണിക്കൂര്‍ നീളുന്ന ഹര്‍ത്താല്‍.

error: Content is protected !!