Sunday, August 17

യുവതിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : യുവതിയെ പെരുവള്ളൂർ സൂപ്പർ ബസാറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശിയും ഓച്ചെരിയിൽ താമസക്കാരുമായ പരേതനായ ഈന്തുള്ളക്കണ്ടി മാമുവിന്റെ മകൾ ഫെബിന (28) യാണ് മരിച്ചത്. കോഴിക്കോട് വേങ്ങേരി പറമ്പിൽകണ്ടി മേടത്തിൽ കണ്ടി മുഹമ്മദ് ആഷിഖിന്റെ കൂടെ സൂപ്പർ ബസാറിൽ ഫ്ലാറ്റിലായിരുന്നു താമസം. ഇന്നലെ രാത്രി 11 ന് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു എന്നാണ് ആഷിഖ് പറയുന്നത്. ഇവർക്ക് മൂന്നര വയസ്സായ മകനുണ്ട്. നേരത്തെ വിവാഹിതയായിരുന്ന യുവതി ആഷിഖിന്റെ കൂടെ തമാസമാക്കുകയായിരുന്നു എന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. മൃതദേഹം തേഞ്ഞിപ്പലം പോലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.

error: Content is protected !!