Tuesday, November 11

ഭര്‍തൃമാതാവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനില്‍നിന്ന് വീണ് മരിച്ചു

തിരുവല്ല: ഭർതൃമാതാവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിൽനിന്ന് വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂർചിറ സ്വദേശി അനു ഓമനക്കുട്ടൻ (32) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവല്ല റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്.

ട്രെയിനിൽ കയറി ഭർതൃമാതാവിന്റെ സീറ്റ് കണ്ടെത്തി ഇരുത്തിയ ശേഷം ലഗേജ് എത്തിച്ച് തിരികെ ഇറങ്ങാൻ ശ്രമിക്കുമ്പോൾ ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അനു ശബരി എക്സ്പ്രസിന്റെ അടിയിൽപ്പെടുകയായിരുന്നു.

രണ്ട് കാലുകളും മുറിഞ്ഞുപോയ അവസ്ഥയിലാണ് അനുവിനെ ആശുപത്രിയിൽ പ്രവേശിപ്പച്ചത്. ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു

error: Content is protected !!