ചേലേമ്പ്ര: കുടുംബത്തോടൊപ്പം ട്രെയിനിൽ വരികയായിരുന്ന യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ചേലമ്പ്ര സ്വദേശി ജിന്‍സി ആണ് മരിച്ചത്. 26 വയസായിരുന്നു. ചേലമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെയും ഗിരിജയുടെയും മകളാണ്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് പയ്യോളി മൂരാട് റെയില്‍വേ ഗേറ്റിന് സമീപം ആണ് അപകടം. കണ്ണൂര്‍ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ നിന്ന് കാല്‍തെറ്റി താഴെ വീഴുകയായിരുന്നു.
ഇരിങ്ങൽ ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകാനായി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. ഇതിനിടെയാണ് ട്രെയിനില്‍ നിന്നും വീണത്. പയ്യോളി പൊലീസിൻ്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛൻ :സുബ്രഹ്‌മണ്യന്‍ (സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി, നിലവിൽ പുല്ലിപറമ്പ് ബ്രാഞ്ചംഗം, പികെഎസ് ചേലേമ്പ്ര ലോക്കൽ കമ്മറ്റി ജോയിന്റ് സെക്രട്ടറി), അമ്മ: ഗിരിജ, സഹോദരി: ജിസി.