Saturday, February 14

നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചു യുവാവ് മരിച്ചു

തിരൂരങ്ങാടി: ദേശീയപാതയിൽ കരുമ്പിൽ കാറിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോട്ടക്കൽ പുതുപ്പറമ്പ് ഞാറത്തടം കാഞ്ഞിരങ്ങൽ വളപ്പിൽ നാസർ കോയയുടെ മകൻ മുഹമ്മദ് ഷിബിൻ (21) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ദേശീയപാതയിൽ കരുമ്പിൽ വെച്ചാണ് അപകടം. സ്കൂട്ടറിലെ പെട്രോൾ കഴിഞ്ഞതിനെ തുടർന്ന്, റോഡരികിൽ വണ്ടി നിർത്തി സുഹൃത്തിനെ കാത്തു നിൽക്കുമ്പോൾ കണ്ണൂർ ഭാഗത്തു നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഷിബിന്റെ വണ്ടി തകരാർ ആയതിനെ തുടർന്ന് സർവീസ് സെന്ററിൽ നിർത്തി മറ്റൊരു സ്കൂട്ടറുമായി വന്നതായിരുന്നു.

മാതാവ് സാജിദ. സഹോദരി നാജിയ നസ്രിൻ

error: Content is protected !!