യുവതി കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: യുവതി കുളിക്കുന്നത് ഒളിഞ്ഞു നോക്കുകയും വീഡിയോ പകർത്താൻ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്നിയൂര്‍ പാറേക്കാവ് സ്വദേശി കാഞ്ഞീരക്കോട്ട ഫൈറൂസ് (26) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്ത് പറമ്പിൽ താമസിക്കുന്ന 32-കാരിയുടെ പരാതിയെ തുടര്‍ന്നാണ് ഫൈറൂസിനെ ശനിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്‌ച ഉച്ചക്കായിരുന്നു കേസിനാസ്പദമായ സംഭവം.
കുളിമുറിയില്‍ കുളിക്കാനായി കയറിയ സമയത്ത് എയര്‍ ഫാന്‍ ഹോളിലൂടെ ഫൈറൂസ് ഒളിഞ്ഞു നോക്കുകയും കുളിക്കുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും കണ്ടുവെന്നും, ഉടനെ ഭര്‍ത്താവിനെ വിവരം അറിയിച്ചതായും ഇവർ പരാതിയിൽ പറയുന്നു.

സ്ത്രീത്വത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

error: Content is protected !!