Tuesday, October 14

വിരുന്നു വന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊണ്ടോട്ടി: കിഴിശ്ശേരി അമേരിക്കൻ മുക്കിൽ ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടു. കരുവാരകുണ്ട് സ്വദേശി ഉണ്ണി (38) എന്നയാളാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. കരുവാരക്കുണ്ടിൽ നിന്നും അമേരിക്കൻ മുക്കിൽ ഉള്ള ബന്ധുവീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു ഇദ്ദേഹം.

മൃതദേഹം കൊണ്ടോട്ടി പോലീസിന്റെ നേതൃത്വത്തിൽ. എമർജൻസി റെസ്ക്യൂ ഫോഴ്സ് (ERF) അംഗങ്ങളും, ആക്‌സിഡന്റ് റെസ്ക്യൂ 24×7 ടീമംഗങ്ങളും, നാട്ടുകാരും ചേർന്ന് മൃതദേഹം മരത്തിൽ നിന്നും താഴെയിറക്കി.

കൊണ്ടോട്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി . തുടർ നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

error: Content is protected !!