കുടുംബത്തോടൊപ്പം താമസിക്കുന്ന യുവാവ് ആരുമറിയാതെ വിമനമിറങ്ങി, കാണാനില്ലെന്ന് പരാതി

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പയ്യോളിസ്വദേശിയെ കാണാതായതായി പരാതി.കീഴൂർ കളരിയുള്ളതിൽ ഐശ്വര്യയിലെ കെ.പി. രാമകൃഷ്ണന്റെ മകൻ പ്രദീഷിനെയാണ് (45) കാണാതായത്.

ഷാർജയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രദീഷ് ആരോടുംപറയാതെ നാട്ടിലേക്കുവരുകയായിരുന്നു. 22-ന് രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയതായി സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്.

പാർക്കിങ് സ്ഥലത്തുകൂടി മാസ്ക് ധരിച്ച് പുറത്തേക്കുപോവുന്നതാണ് കാണുന്നത്. എന്നാൽ, ഇതുവരെയും വീട്ടിലെത്തിയില്ല. പ്രദീഷിന്റെ അച്ഛൻ കരിപ്പൂർ, പയ്യോളി പോലീസ് സ്റ്റേഷനുകളിൽ പരാതിനൽകി

error: Content is protected !!