എൽഎസ്എസ് പരീക്ഷക്ക് വന്നവർക്ക് ചോറും ചിക്കൻ കറിയും വിളമ്പി, ഭക്ഷ്യ വിഷബാധയേറ്റ്‌ അധ്യാപികയും കുട്ടികളും ചികിത്സയിൽ

വേങ്ങര: അച്ചനമ്പലത്ത് എൽ. എസ്. എസ്. പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികളും അദ്ധ്യാപികയും ചികിൽസ തേടി.
കണ്ണമംഗലം പഞ്ചായത്തിലെ എൽ.എസ്. എസ് പരീക്ഷ സെന്ററായ അച്ചനമ്പലം ജി.എം.യു.പി. സ്കൂളിലാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷ ബാധയേറ്റതായി സംശയിക്കുന്നത്. സ്കൂളിൽ ഉണ്ടാക്കിയ ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ധിയും തളർച്ചയുമുണ്ടായത്. 9 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പരീക്ഷ എഴുതാൻ എത്തിയിരുന്നു. 200 കുട്ടികളിൽ 195 പേരാണ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതാനെത്തിയ കുട്ടികൾക്ക് അച്ഛനമ്പലം സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ചോറും ചിക്കൻ കറിയും തൈരും നൽകിയിരുന്നു. മറ്റു സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ ഉള്ളതിനാൽ പി ടി എ യുടെ നേതൃത്വത്തിൽ സ്പെഷ്യലായി ചോറിനൊപ്പം ചിക്കൻ കറി നൽകിയതയിരുന്നു.

ഉച്ചക്ക് 2 മണിക്ക് ശേഷമാണ് കുട്ടികൾക്ക് ചർദ്ധിയും തലവേദനയും അനുഭവപ്പെട്ടത്. ഉടനെ കുട്ടികളെ കുന്നുംപുറം ഗവണ്മെന്റ് ആശുപത്രിയിലും ദാറു ഷിഫ ആശുപത്രിയിലും ചികിത്സ നൽകി. കണ്ണമംഗലം എടക്കപറമ്ബ് ജി എൽ പി സ്കൂളിലെ 18 കുട്ടികളും കൂടെ പോയിരുന്ന ഹാഫിസ എന്ന അധ്യാപികയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തൊട്ടശ്ശേരിയറ സ്കൂളിലെ ഏതാനും കുട്ടികൾ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കണ്ണമംഗലം ഹെൽത്ത് ഇൻസ്പെക്ടറും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സേമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ആശങ്കപ്പെടാനില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥി കളും അദ്ധ്യാപികയും ആണ് ചികിത്സ

തേടിയത്. മറ്റു ചിലർ ക്ലിനിക്കുകളിലും മറ്റും ചികിത്സ തേടിയിട്ടുണ്ട്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയവർ ഇവരാണ് :

സ്കൂളിലെ അധ്യാപികയായ കൊളപ്പുറം ആസാദ് മൻസിൽ ഹഫീസ (29), മേമാട്ടുപാറ കുനിയിൽ സെയ്തലവിയുടെ മകൾ ഷഹാന ഷെറിൻ, തീണ്ടേക്കാട് വളപ്പിൽ അനൂപിന്റെ മകൾ റിദു നന്ദ (9), ചെപ്പിയാല ചെമ്പൻ ആലസന്റെ മകൻ അഹമ്മദ് സയാൻ, അരീക്കാട്ട് റംഷീദിന്റെ മകൻ മുഹമ്മദ്, വാളക്കുട അമ്പാളി ഷെരീഫിന്റെ മകൾ റന, കണ്ണമംഗലം കാമ്പ്രൻ ഉബൈദിന്റെ മകൾ ഫാത്തിമ നിയ, എടക്കാപറമ്പ് സ്വാലിഹിന്റെ മകൾ നഷ്‌വ , കണ്ണമംഗലംകാമ്പ്രൻ ഷിഫാ ഫാത്തിമ, കാടപ്പടി ആലങ്കോട് ആലങ്കോട് അസ് വ മെഹർ, എടക്കാപറമ്പ് അരീക്കാട് സെൽവ, മേമാട്ടുപാറ മറുവട്ടശ്ശേരി റെജു ലാൽ, ഷഹാന, നിയ, മുഹമ്മദ് നുജൂ, ഷിഫാ, സിദ്രാ, എടക്കാപറമ്പ് അരീക്കാട്ട് അലന, ചെണ്ടപ്പുറായ പുതു അക്ക പറമ്പിൽ കീർത്തന, സെൽവ, മുസ് വ, എടക്കാ പറമ്പ് കിടക്കോടൻ ഫിദ, അരീക്കാട്ട് ഹൗറ തഹസീൻ, തീണ്ടേകാട് വളപ്പിൽ ആദിശ, മെഹബൂബ, സയാൻ , റന, അസിൽ. ചികിത്സ തേടിയവരെല്ലാം രാത്രിയോടെ ആശുപത്രി വിട്ടു.

വേങ്ങര എ ഇ ഒ പ്രമോദ്, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു പി ഹംസ, ജില്ലാ പഞ്ചായത്ത് അംഗം സമീറ പുളിക്കൽ എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.

അതേസമയം, കുട്ടികൾക്ക് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ തുടങ്ങിയപ്പോൾ തന്നെ അസ്വസ്ഥത ഉണ്ടായിരുന്നു എന്നും കുട്ടികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചിട്ടില്ലെന്നും രക്ഷിതാക്കളും അധ്യാപകരും പരാതിപ്പെട്ടു. ഒരു വർഷത്തോളം പഠിച്ച ശേഷം എഴുതിയ പരീക്ഷ ഈ കാരണം കൊണ്ട് നഷ്ടമായതിനാട് പരിഹാരം കാണണമെന്നും ഇവർ ആവശ്യപ്പെട്ടു. മേലുദ്യോഗസ്ഥരെ അറിയിക്കാമെന്നു എ ഇ ഒ രക്ഷിതാക്കൾ ക്ക് ഉറപ്പ് നൽകി.

error: Content is protected !!