
മലപ്പുറം : കേരള സൊല്യൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റെഫമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ–സ്മാർട്) സംവിധാനം ഇന്നു മുതൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നിലവിൽ വരും. നഗരസഭകളിലും കോർപറേഷനിലും നേരത്തേ നടപ്പാക്കിയിരുന്നു.
നേട്ടങ്ങൾ
∙ ഓരോ അപേക്ഷയും ഏത് സെക്ഷനിൽ ആരുടെ പരിഗണനയിലാണെന്നും എത്ര സമയം ഓരോ സീറ്റിലും ഫയൽ ഇരിക്കുന്നുവെന്നും കൃത്യമായി അറിയാം. സർട്ടിഫിക്കറ്റുകൾ വാട്സാപ്പിലൂടെ ലഭിക്കും.
∙ എവിടെയിരുന്നും വിഡിയോയിലൂടെ വെരിഫൈ ചെയ്ത് വിവാഹം റജിസ്റ്റർ ചെയ്യാം.
∙ 300 ചതുരശ്ര മീറ്റർ വരെയുള്ള ബിൽഡിങ് പെർമിറ്റുകൾ കെ–സ്മാർട്ടിൽ അപേക്ഷിച്ചാലുടൻ ലഭിക്കും.
∙ കെ–സ്മാർട്ടിൽ കെട്ടിടം ലിങ്ക് ചെയ്താൽ ബിൽഡിങ് സർട്ടിഫിക്കറ്റ് അപേക്ഷയൊന്നും നൽകാതെ തന്നെ ഡൗൺലോഡ് ചെയ്യാം. മുൻപ് നൽകിയിരുന്ന 7 സർട്ടിഫിക്കറ്റുകൾക്കു പകരമാണ് ഈ സർട്ടിഫിക്കറ്റ്.
∙സ്ഥലം വാങ്ങുന്നതിനോ കെട്ടിടം നിർമിക്കുന്നതിനോ മുൻപ് ആ സ്ഥലത്ത് എന്തൊക്കെ നിയന്ത്രണങ്ങൾ ബാധകമാണെന്നു പരിശോധിക്കാൻ ‘നോ യുവർ ലാൻഡ് (Know Your Land)’ ഓപ്ഷൻ. വീടിന്റെ പരിസരത്ത് എന്തൊക്കെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് എല്ലാവർക്കും അറിയാനാവുന്ന കെ–മാപ്പും ലഭിക്കും. ഇതിനു കെ–സ്മാർട് നോ യുവർ ലാൻഡ് ആപ് ഡൗൺലോഡ് ചെയ്യണം.
∙ കെ–സ്മാർട് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (കെഫ്റ്റ്) എന്ന ഡിജിറ്റൽ പേയ്മെന്റ് സംവിധാനം വഴി ബില്ലുകൾ ഓൺലൈനായി നൽകാം. ഒരു മണിക്കൂറിനുള്ളിൽ അക്കൗണ്ടിൽ പണമെത്തും.
∙ വ്യക്തികേന്ദ്രീകൃതമായ ലോഗിൻ വഴി ഒരിക്കൽ നൽകിയ വിവരങ്ങളും ലഭ്യമായ വിവരങ്ങളും എളുപ്പം ലഭിക്കുന്ന രീതിയിൽ സൂക്ഷിക്കും. വാട്സാപ്, ഇ–മെയിൽ വഴി രസീതുകളും സർട്ടിഫിക്കറ്റുകളും ലഭ്യമാകും. എല്ലാ അറിയിപ്പുകളും മെസേജ് ആയി ലഭിക്കും.
∙ ആധാർ/പാൻ, ഇ–മെയിൽ എന്നിവ ഉപയോഗിച്ച് ലോഗിൻ.
∙ എല്ലാത്തരം പണമിടപാടുകളും ഓൺലൈൻ വഴി.
∙ ജനന റജിസ്ട്രേഷനും പേര് ഉൾപ്പെടുത്തൽ, തിരുത്തലുകൾ എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. ജനന സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
∙ മരണ റജിസ്ട്രേഷൻ, പേര്, മറ്റു തിരുത്തലുകൾ, നോൺ അവെയ്ലബിലിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾക്ക് ഓൺലൈൻ അപേക്ഷ. സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
∙ ഏതു തരത്തിലുമുള്ള ട്രേഡ് ലൈസൻസുകൾക്കും അപേക്ഷിക്കാം. പുതുക്കാൻ സ്ഥാപനം സന്ദർശിക്കേണ്ടതില്ല.
∙ മൈ ബിൽഡിങ് മെനുവിലൂടെ സ്വന്തം കെട്ടിടം സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കും. നികുതി ഓൺലൈനായി അടയ്ക്കാം.
K-Smart
Citizen ലോഗിൻ നിർമ്മിക്കുന്ന വിധം
2025 ഏപ്രിൽ മുതൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും (പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ) K-Smart നിലവിൽ വരികയാണ്. പൊതുജനങ്ങൾക്ക് എല്ലാത്തരം അപേക്ഷകളും പരാതികളും ഇനിമുതൽ അവരവരുടെ ലോഗിൻ മുഖേന മാത്രമേ അയക്കാനാകൂ.
K-Smart ൽ സ്വന്തമായി ലോഗിൻ ഉണ്ടാക്കാൻ പഠിക്കാം.
ആധാർ നമ്പറും ആധാറിൽ ലിങ്ക് ചെയ്തിട്ടുള്ള Mobile നമ്പറും ഉണ്ടെങ്കിൽ ആർക്കും സിറ്റിസൺ ലോഗിൻ ഉണ്ടാക്കാം.
ആദ്യം. ഇൻ്റർനെറ്റ് ഉള്ള ഏതെങ്കിലും കമ്പ്യൂട്ടർ/ലാപ്ടോപ് ഉപയോഗിച്ച്
https://ksmart.lsgkerala.gov.in എന്ന site ൽ കയറുക.
Registration >> Citizen Registration click ചെയ്യുക.
Declaration ടിക്ക് ചെയ്ത് Proceed ചെയ്യുക.
അപ്പോൾ വരുന്ന സ്ക്രീനിൽ ആധാർ നമ്പർ കൊടുക്കുക.
OTP ജനറേറ്റ് ചെയ്യുക.
രജിസ്ട്രേഡ് Mobile നമ്പറിൽ വരുന്ന OTP നൽകുക.
Submit ചെയ്യുക.
അപ്പോൾ വരുന്ന സ്ക്രീനിൽ ആധാറിലെ പേരും ഫോട്ടോയും വന്നിട്ടുണ്ടാവും. അതിൽ നമ്മൾ കൂടുതൽ ഉപയോഗിക്കുന്ന ഫോൺ നമ്പർ, മെയിൽ ID എന്നിവ നൽകുക.
വീണ്ടും OTP verify ചെയ്യുക.
നമുക്ക് K-Smart ൽ ലോഗിൻ കിട്ടിക്കഴിഞ്ഞു.
Home Page ലേക്ക് പോയാൽ New Application എന്ന option ഉപയോഗിച്ച് നമുക്ക് അപേക്ഷകളും അനുബന്ധ രേഖകളും പഞ്ചായത്തിലേക്കും നഗര ഭരണ സ്ഥാപനങ്ങളിലേക്കും അയക്കാവുന്നതാണ്.
ശ്രദ്ധിക്കുക
- ആധാർ updated ആയിരിക്കണം
- കൊടുക്കുന്ന വിവരങ്ങൾ കൃത്യമായിരിക്കണം. ഉത്തരവാദിത്തം അപേക്ഷകനാണ്.
- ഓഫീസിൽ നേരിട്ടു പോകേണ്ടതില്ല
- സേവനങ്ങൾ ഓൺലൈനിൽ അവരവരുടെ ലോഗിനിൽ മാത്രമേ ലഭിക്കൂ.
- നമ്മൾ രണ്ടാമത് കൊടുക്കുന്ന Mobile നമ്പറാണ് User ID. ലോഗിൻ ചെയ്യുമ്പോൾ കിട്ടുന്ന OTP ആയിരിക്കും Password.