തിരൂര്‍ : തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കിയ മുച്ചക്ര സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ പഞ്ചായത്തുകളിലെ 15 പേര്‍ക്കാണ് മുച്ചക്ര സ്‌കൂട്ടറുകള്‍ നല്‍കിയത്. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.ഒ ശ്രീനിവാസന്‍, പി. പുഷ്പ, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഫുക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. കുമാരന്‍, ഉഷ കാവീട്ടില്‍, ടി. ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മുഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു.