തിരൂർ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കും


തിരൂരിൽ പ്രവൃത്തി പൂർത്തിയായ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
2012 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തിയ ഇ സഹകരണ ആശുപത്രി ക്ക് 80 കോടിയോളം രൂപ ചെലവഴിച്ച് ആണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ജില്ലയിലെ അയ്യായിരത്തോളം വരുന്ന സഹകാരികളിൽ നിന്നും ആണ് ഇ തുക സമാഹരിച്ചത്. പ്രവാസി മലയാളികൾ അടക്കമുള്ള സംഘത്തിന്റെ ഷെയർ ഉടമകൾ ക്ക് ചികിത്സ ആനുകൂല്യങ്ങളും ലാഭ വിഹിതവും ലഭ്യമാക്കുന്ന വിധമാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

ആരോഗ്യ മേഖലയിലെ അതി നൂതനമായ സംവിധാനങ്ങളും ചികിത്സാ രീതികളും ലഭ്യമാകുന്ന ആശുപത്രികളിൽ ഒന്നാകും ഇത്. യുകെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്ൽ നിന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ആയി വിരമിച്ച ഡോ. രാജു ജോർജ്ജ്, സിഇഒ ആയിട്ടുള്ള മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ വിവിധ വിദേശ യൂണിവേഴ്സിറ്റി കളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനായി ധാരണയായിട്ടുണ്ട്. അമേരിക്കയിലെ ബോസ്റ്റൺ ഹാർവേഡ് യൂണിവേഴ്സിറ്റി യിലെ ജനറ്റിക് റിസേർച്ച് വിഭാഗം മേധാവി ഡോ ജൊനാഥൻ പിക്കർ ഹോസ്പിറ്റൽ സന്ദർശിച്ച് തന്റെ ഗവേഷണ കേന്ദ്രങ്ങളിൽ ഒന്നായി ഇതിനെ പരിഗണിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് നോർത്ത് ടീസിലെ പീഡിയാട്രിക് ഓൺകോളജി വിഭാഗം എച് ഒ ഡി ഡോ. റാണി ജോർജ്, ഗൈനക്കോളജി ഓൺകോളജി വിഭാഗം എച് ഒ ഡി ഡോ. മേരി ജോർജ് തുടങ്ങിയ പ്രമുഖ ഡോക്ടർമാരും ഇ സ്ഥാപനവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് ധാരണയായിട്ടുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രമുഖ ഡോക്ടർമാരുടെ സേവനത്തോടെ അത്യാധുനിക സൗകര്യത്തോടെയുള്ള ട്രോമാ സെന്റർ പ്രവർത്തിക്കുന്നതാണ്. കൂടാതെ വിവിധ സ്പെഷ്യാലിറ്റികൾക്കായി ആറോളം ആധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, നവജാത ശിശുക്കൾക്ക് ആയി സജ്ജീകരിച ആധുനിക ന്യുയോനെറ്റൽ ഐസിയു അടക്കം വിവിധ ഐസിയു കൾ, റേഡിയോളജി ഡിപ്പാർട്ട്മെന്റ്, അത്യാധുനിക ലാബ് സംവിധാനങ്ങളോടെ മോഡേൺ ലേബർ റൂം അടക്കം സജ്ജമാക്കി കൊണ്ട് ഒന്നര ലക്ഷത്തോളം സ്ക്വയർ ഫീറ്റിൽ പൂർണമായും ശീതീകരിച്ച് എല്ലാ നിലയിലേക്കും ലിഫ്റ്റ് സൗകര്യത്തോടെയാണ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്. അത്യാധുനിക സംവിധാനത്തോടെയുള്ള ട്രീറ്റ്മെന്റ് പ്ലാന്റും സ്ഥാപിട്ടുണ്ട്. എയർ ആംബുലൻസ് സംവിധാനത്തിന് ആയി ഹെലിപാഡും ഒരുക്കിയിട്ടുണ്ട്.

നിർദ്ദിഷ്ട തീരദേശ പാതയുടെ അടുത്ത് പൂർത്തിയായ ഇ ആശുപത്രി കൊടുങ്ങല്ലൂരിനും ബേപ്പൂരിനും ഇടയിൽ തീരദേശത്തെ ആദ്യത്തെ അത്യാധുനിക സംവിധാനത്തോട് കൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ്.
ആരോഗ്യ രംഗത്തെ മികച്ച സേവന പാരമ്പര്യമുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും എന്നത് കൊണ്ട് തന്നെ ആരോഗ്യ രംഗത്ത് പുത്തൻ ഉണർവ് സമ്മാനിക്കാൻ ഇ സ്ഥാപനത്തിന് കഴിയും. ഭാവിയിൽ നഴ്സിംഗ് കോളേജ്, പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ കൂടി സ്ഥാപിക്കുന്നതിന് മാനേജ്മെന്റ് വിഭാവനം ചെയ്യുന്നു. ജനിതക ചികിത്സ രംഗത്ത് വിദേശ സർവകലാശാലകളിലെ വിദഗ്ധ ഡോക്ടർമാരുമായി ധാരണയായതോടെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു ആതുരസേവന കേന്ദ്രമായി ഇ സ്ഥാപനം മാറും.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി സാഹിബ്, ഇടി മുഹമ്മദ് ബഷീർ സാഹിബ് എംപി തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റി ആണ് ഇ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.

മുൻ എംഎൽഎ അബ്ദുൽറഹ്മാൻ രണ്ടത്താണി ചെയർമാനും കീഴേടത്തിൽ ഇബ്രാഹിം ഹാജി വൈസ് ചെയർമാനും ഡോ. കെ പി ഹുസൈൻ ഫെസിലിറ്റി ചെയർമാൻ, കെപി മുഹമ്മദ് കുട്ടി മെഡിക്കൽ ബോർഡ് ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ പാറപ്പുറത്ത് ബാവ ഹാജി, വി മുഹമ്മദ് കുട്ടി എന്ന കുഞ്ഞിമോൻ ഹാജി, മുഹമ്മദ് അഷ്റഫ് ചെറുവക്കത്ത്, വാഹിദ് കൈപ്പാടത്ത്, അബ്ദുള്ള കുട്ടി അമ്മേങ്ങര, ഹംസാപ്പു പൂക്കയിൽ, സൈറാബാനു പി., സാബിറ കബീർ പി, സബീന സബീർ, എപി സുധീഷ് തുടങ്ങിയവർ ഡയറക്ടർമാരുമാണ്.

error: Content is protected !!