തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ വാര്‍ഷിക ആഘോഷവും സ്വരാജ് ട്രോഫി സമര്‍പ്പണവും മാര്‍ച്ച് 25ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അറിയിച്ചു.
2.30ന് സാംസ്‌കാരിക ചെമ്മാട് കൊണ്ടാണത്ത് ബസ്സ്റ്റാന്റില്‍ നിന്നും ഘോഷയാത്ര തുടങ്ങും. വാര്‍ഷികം മന്ത്രി ഉദ്ഘാടനം വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. പദ്ധതികളുടെ സമര്‍പ്പണം. കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള ആദരം. ഭിന്നശേഷി പ്രിവിലേജ് കാര്‍ഡ് വിതരണം. സ്‌പോര്‍ട്‌സ് കിറ്റ് വിതരണം, കലാവിരുന്ന്. തുടങ്ങിയവ നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ,പിഎ മജീദ് എംഎല്‍എ. പി അബ്ദുല്‍ഹമീദ്,എംഎല്‍എ. എപി അനില്‍കുമാര്‍ എംഎല്‍എ, അഡ്വ പിഎംഎ സലാം. പി,കെ അബ്ദുറബ്ബ് തുടങ്ങിയവര്‍ പങ്കെടുക്കും.
കുടിവെള്ളത്തിനും കൃഷിക്കും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ജനക്ഷേമത്തിനും പാര്‍പ്പിടത്തിനും മുഖ്യപരിഗണനനല്‍കിയാണ് മുന്നേറുന്നത്. റോഡ് പ്രവര്‍ത്തികളും മറ്റും ഭൂരിഭാഗവും പൂര്‍ത്തിയായി.
മാലിന്യ സംസ്‌കരണത്തിന് ആധുനിക എം,സി.എഫ് നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. തുമ്പൂര്‍മുഴി എയറോബിക്ക് നിര്‍മ്മാണത്തിനും നടപടികളായി. തിരൂരങ്ങാടിയിലെ വെള്ളക്കെട്ടിനു പരിഹാരമായി ജിഎച്ച്എസ്എസ് റോഡില്‍ ഡ്രെയിനേജ് നിര്‍മിച്ചു. വിവിധതൊഴില്‍ പരിശീലനങ്ങളിലേക്ക് യുവാക്കളെതെരഞ്ഞെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ð പ്ലേസ്‌മെന്റ് നല്‍കി. തിരൂരങ്ങാടി താലൂക്ക് ഗവ ആസ്പത്രിയില്‍ മലിനജല പ്രശ്‌നത്തിനു പരിഹാരമായി ഒന്നര കോടി രൂപയുടെ സ്വീവേജ് പ്ലാന്റിനു ടെണ്ടര്‍ ക്ഷണിച്ചു. സ്‌കൂളുകളില്‍ വികസന പദ്ധതികള്‍ തുടങ്ങി.
തൊഴില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ പി.എസ്.സി കോച്ചിംഗ് ഏറെ ആശ്വാസമായി.
വൃക്കരോഗികള്‍ക്ക് സാന്ത്വനമായി സൗജന്യമായി മരുന്നുകള്‍ നല്‍കിവരുന്നു. താലൂക്ക് ആസ്പത്രിയില്‍ നഗരസഭ ഡയാലിസിസ് കേന്ദ്രത്തില്‍ സേവനം നടത്തിവരുന്നു. കോവിഡ് പ്രതിരോധത്തില്‍ മികച്ച മുന്നേറ്റം നടത്തി. തുടര്‍ച്ചയായ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തി. കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ തുടങ്ങി. സൗജന്യ ആംബുലന്‍സ് സര്‍വീസ് , സൗജന്യ ഭക്ഷണം. തുടങ്ങിയവ നടത്തി. കാര്‍ഷിക പ്രശ്‌നങ്ങള്‍ അറിയാന്‍ ഭരണസമിതി വയല്‍യാത്ര നടത്തി.
തോട് നവീകരണത്തിനു പദ്ധതിയായി. വിവിധ തോടുകളില്‍ തടയണകള്‍ നിര്‍മാണം തുടങ്ങി. പുളിഞ്ഞിലം തോടില്‍ ഷട്ടര്‍ നിര്‍മാണത്തിനു ടെണ്ടറായി. കുളങ്ങള്‍ നവീകരിക്കുന്നതിനു ഇറിഗേഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കര്‍ഷകര്‍ക്ക് ട്രാക്ടര്‍ ഇറക്കുന്നതിനു വയലുകളില്‍ റാമ്പുകള്‍ പദ്ധതി തയ്യാറാക്കി. കാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് പ്രബന്ധ രചനയും ക്വിസ്സ്മത്സരവുംസംഘടിപ്പിച്ചു.
കാര്‍ഷികപ്രോത്സാഹനമായി വിവിധ സ്ഥലങ്ങളില്‍ കര്‍ഷക പ്രഭ എന്ന പരിപാടിസംഘടിപ്പിച്ചു. കര്‍ഷകര്‍ക്ക് വിത്തുകളും തൈകളും സഹായ ധനവും കൈമാറി.
ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം തുടങ്ങി.
ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ðഭിന്നശേഷിക്കാര്‍ക്കായി വിവിധതെറാപ്പികള്‍ നടത്തിവരുന്നു.
1500ഓളം കുടുബങ്ങള്‍ക്ക്
മുട്ടക്കോഴികള്‍ വിതരണം ചെയ്തു. അപേക്ഷിച്ചവര്‍ക്കെല്ലാം ഗ്രോബാഗ് വിതരണം നടത്തി. ആശ്രയ പദ്ധതി വിജയകമായി നടക്കുന്നു. വൃദ്ധര്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. യൂത്ത് ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് തയ്യാറായി.
മലബാര്‍സ്വാതന്ത്ര്യ സമരത്തിന്റെ 100ാം വാര്‍ഷികത്തിന്റെ ഭാഗമായിചരിത്ര സ്മാരകകവാടം നിര്‍മാണം അന്തിമഘട്ടത്തിലാണ്. പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കി പ്രവാസി സമ്മിറ്റ് നടത്തി.
പ്രഭാതസവാരിക്കാര്‍ക്ക് ഉദ്യാനപാതകള്‍ ആദ്യ ഘട്ടം പൂര്‍ത്തീകരിച്ചു.
നൂറു കണക്കിന് ക്ഷേമപെന്‍ഷനുകള്‍അംഗീകരിച്ചു. ഫയല്‍ അദാലത്തുകള്‍ നടത്തി. ജനപ്രതിനിധികള്‍ സ്‌കൂളുകള്‍ അംഗണ്‍വാടികള്‍ എന്നിവയിലേക്ക്‌യാത്ര നടത്തി വികസന പദ്ധതികള്‍ തയ്യാറാക്കി. താലൂക്ക്ആശുപത്രിയില്‍ വിവിധ നവീകരണ പദ്ധതികള്‍ അന്തിമ ഘട്ടത്തിലാണ്.
തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പാ മേള നടത്തി അര്‍ഹരെതെരഞ്ഞുടുത്തു.
അസംഘടിതതൊഴിലാളികള്‍ക്ക് ഇശ്രം ഡിവിഷന്‍ തലത്തില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ നടത്തി സംസ്ഥാനത്ത് മാതൃകയായി. 20 ഇശ്രം ക്യാമ്പുകള്‍ നടത്തി.
നികുതി പിരിക്കുന്നതിന് ഡിവിഷന്‍ തലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് വന്‍മുന്നേറ്റം സൃഷിടിച്ചു.
പി.എം.എ.വൈ ഭവന പദ്ധതിയിð 400ഓളം വീടുകള്‍ പൂര്‍ത്തിയാകുന്നു.
ഓടിട്ട വീടുകളുടെ അറ്റകുറ്റപ്പണിക്ക് തുക നല്‍കിവരുന്നു. പള്ളിപ്പടിമുതല്‍ വെന്നിയൂര്‍ വരെ നിലാവ് പദ്ധതിയില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനു വിശദവിവരം കെ.എസ്.ഇ.ബിക്ക് സമര്‍പ്പിച്ചു.
കരുമ്പില്‍ അങ്കണ്‍വാടി കെട്ടിടം നിര്‍മാണം പുരോഗമിക്കുന്നു.
ഷോപ്പിംഗ്‌കോപ്ലക്‌സ് നിര്‍മാണം തുടങ്ങി. ബസ് സ്റ്റാന്റ് ഉടന്‍ തുറന്നുകൊടുക്കും. തെരുവ് വിളക്ക് റിപ്പയര്‍ തുടങ്ങി. എസ്‌സി വിദ്യാര്ത്ഥി്കള്ക്ക്് മെറിറ്റോറിയല്‍ സ്‌കോളര്ഷിയപ്പ്, വിവാഹ ധനസഹായം നല്കി.
കുടിവെള്ള പദ്ധതിക്കായി 64 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിക്ക് കൈമാറി. നഗരസഞ്ചയം പദ്ധതിയില്‍ 4 കോടി രൂപ ലഭ്യമാക്കി. അമൃത് കുടിവെള്ള പദ്ധതിയില്‍ നഗരസഭയെ തെരഞ്ഞെടുത്തു. എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു.
സേഫ് ദേശീയ മത്സരത്തില്‍ യോഗ്യത നേടിയവരെ ആദരിച്ചു.
പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ് റാബി, സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി പി ഇസ്മായില്‍, എം, സുജിനി, ഇ.പി ബാവ,വഹീദ ചെമ്പ, ഇ ഭഗീരഥി, പങ്കെടുത്തു.