
തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ട്രാഫിക് പരിഷ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു മുനിസിപ്പല്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. ചെമ്മാട് ടൗണിലെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായി ചെമ്മാട് വഴി പരപ്പനങ്ങാടി, താനൂര്‍ ഭാഗങ്ങളിലേക്ക് ഹെവിടോറസ്ടിപ്പര്‍ ലോറികള്‍ പോകുന്നത് നിരോധിക്കാന്‍ തീരുമാനിച്ചു. ടോറസ് ലോറികൾ ചേളാരി- ചെട്ടിപ്പടി വഴി പോകണം. ചെമ്മാട്ടെ ഇടുങ്ങിയ റോഡിലൂടെ ഹെവിടോറസ്ടിപ്പര്‍ ലോറികള്‍ കൂട്ടത്തോടെ കടന്നുവരുന്നത് ഏറെ കുരുക്കുണ്ടാക്കുന്നുണ്ട്. സമീപകാലത്ത് ഇതിലൂടെ ഹെവിടോറസ്ടിപ്പര്‍ ലോറികള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്റ് തുറന്നതോടെ ചെമ്മാട്ടെ ഗതാഗതകുരുക്കിനു ഏറെ ആശ്വാസം പകര്‍ന്നതായി യോഗം വിലയിരുത്തി. ചെമ്മാട് ജംഗ്ഷനില്‍ കൊടിഞ്ഞിറോഡിലേക്ക് ബസ്സുകള്‍ കയറ്റി നിര്‍ത്തുന്നത് കര്‍ശനമായി നിരോധിക്കും. ഇവിടെ നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിക്കും. ഇവിടെ സ്റ്റോപ് പുനഃക്രമീകരിച്ചു. കോഴിക്കോട് റോഡ്,
പരപ്പനങ്ങാടി റോഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന ബസുകൾ ഖദീജ ഫാബ്രിക്സിനു എതിർവശത്ത് യാത്രക്കാരെ ഇറക്കാൻ നിർത്താം. കൊടിഞ്ഞി റോഡിലെ വൻവേ ഒഴിവാക്കി, എന്നാൽ വലിയ വാഹനങ്ങൾക്ക് ഇത് വഴി പ്രവേശനമില്ല.
നിര്‍ണയിക്കപ്പെട്ട സ്റ്റോപ്പുകളില്ലാതെ ബസ്സുകള്‍ നിര്‍ത്തരുത്. പോലീസ് സ്റ്റേഷന്‍ പരിസരത്തും താലൂക്ക് ആസ്പത്രി കാന്റീനിനു സമീപവും ബസ് സ്റ്റോപ്പുകള്‍ അടുത്ത ദിവസം സ്ഥാപിക്കും. താലൂക്ക് ആസ്പത്രിമോര്‍ച്ചറിക്ക് സമീപം ബസ് സ്റ്റോപ്പ് സൂചന ബോര്‍ഡ് സ്ഥാപിക്കും. . ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകിരക്കും. ചെയര്‍മാന്‍ കെ,പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജോ ആര്‍ടിഒ എം.വിസുബൈര്‍, സബ് ഇന്‍സ്‌പെക്ടര്‍ റഫീക്, സംസാരിച്ചു. സിപി സുഹ്‌റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, വഹീദ ചെമ്പ പങ്കെടുത്തു. യോഗത്തിനു ശേഷം സ്റ്റോപ്പ് സ്ഥലങ്ങള്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് നിര്‍ണയിച്ചു നല്‍കി.