തൃക്കുളം ഹൈസ്‌കൂളിൽ നവീകരിച്ച ലൈബ്രറി ഉദ്‌ഘാടനവും അനുമോദന യോഗവും നടത്തി

തിരൂരങ്ങാടി: തൃക്കുളം ഗവ. ഹൈസ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്‌ഘാടനവും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങും കെ പി എ മജീദ് എം എൽ എ നിർവഹിച്ചു.

ചടങ്ങിൽ മുനിസിപ്പാലിറ്റി ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൻ സി.പി.സുഹ്റാബി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഇ.പി.എസ് ബാവ , സി.പി. ഇസ്മയിൽ , ഇഖ്ബാൽ കല്ലിങ്ങൽ, വഹീദ ചെമ്പ കൗൺസിലർമാരായ ജാഫർ കുന്നത്തേരി , അയിഷുമ്മു ബീവി, ഹംസ പി.ടി, സ്കൂൾ പി.ടി.എ പ്രസിഡന്റ് എം എൻ മൊയ്തീൻ, എസ് എം.സി ചെയർമാൻ മുഹമ്മദലി മാസ്റ്റർ , വൈസ് ചെയർമാൻ അഹമ്മദ് കോയ , പരപ്പനങ്ങാടി ബി.പി.സി സുരേന്ദ്രൻ , പ്രധാനാധ്യാപിക ബീനാ റാണി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!