
തിരൂരങ്ങാടി: വെളിമുക്ക് വി ജെ പള്ളി എ എം യു പി സ്കൂളിന്റെ ശദാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ശതസ്മിതം പരിപാടിയുടെ പ്രചരണാർത്ഥം കായിക വകുപ്പ് തുബാ ജ്വല്ലറിയുടെ സ്പോൺസർഷിപ്പോടുകൂടി സ്കൂളിലേക്ക് ആവശ്യമായ സ്പോർട്സ് കിറ്റ് കൈമാറി.
മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ എം സുഹറാബി ഉത്ഘാടനം ചെയ്തു. തുബ ജ്വല്ലറി എം ഡി വി.പി ജുനൈദിൽ നിന്നും സ്കൂൾ ലീഡറും ഹെഡ്മാസ്റ്ററും ചേർന്ന് കിറ്റ് ഏറ്റുവാങ്ങി.
സ്കൂൾ പിടിഎ പ്രസിഡന്റ് ത്വാഹിർ കൂഫ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപ്വേഴ്സൺ ജാസ്മിൻ മുനീർ, വിപി ജുനൈദ്, കായിക വകുപ്പ് ചെയർമാൻ സി പി യൂനുസ്, പിടിഎ വൈസ് പ്രസിഡന്റ് ആഷിക് ചോനാരി, എം അലിമാസ്റ്റർ, മെഹറൂഫ് മാസ്റ്റർ, എ നൗഷാദ്, പിസി ബഷീർ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ എം കെ ഫൈസൽ സ്വാഗതവും പി ടി വിപിൻ നന്ദിയും പറഞ്ഞു.