Saturday, August 16

ചെട്ടിപ്പടിയിൽ ലോറി ബൈക്കിലിടിച്ചു രണ്ട് പേർക്ക് പരിക്ക്

പരപ്പനങ്ങാടി : ചെട്ടിപ്പടി റെയിൽ വേ ഗേറ്റിന് സമീപം ലോറി ബൈക്കിലിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. വള്ളിക്കുന്ന് അരിയല്ലൂർ തോട്ടത്തിലകത്ത് ഖാലിദ് (60), വള്ളിക്കുന്ന് സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഖാലിദിനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലും രാജേഷിനെ പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചേളാരി യിൽ നിന്ന് ഗ്യാസ് സിലിണ്ടർ ലോഡുമായി വന്ന ലോറിയാണ് ബൈക്കിൽ ഇടിച്ചത്. ആനപ്പടി ഭാഗത്തു നിന്ന് വന്ന ബൈക്ക് കോവിലകം റോഡിലേക്ക് കയറുമ്പോൾ ചേളാരി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

error: Content is protected !!