
ആരാധനാലയങ്ങളുടെ നിർമാണ -പുനർനിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാനുള്ള ചുമതല ജില്ലാ കലക്ടർമാരിൽ നിന്ന് മാറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ സംസ്ഥാന സർക്കാർ തീരുമാനം കോടതി റദ്ദാക്കിയതോടെ രൂപപ്പെട്ട അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രവർത്തക സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. ആരാണ് അനുമതി നൽകേണ്ടത് എന്ന വിഷയത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇത് നീക്കാൻ സർക്കാർ മുൻകയ്യെടുക്കണം. ഗവൺമെൻ്റ് ചെലവിൽ ലിബറൽ ആശയങ്ങളും മതനിരാസ ചിന്തകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമൂഹത്തിൽ വർധിച്ച് വരുന്ന ലഹരി ഉപഭോഗത്തിനെതിരെ മഹല്ലുകൾ ജാഗ്രത പാലിക്കണം. പ്രീമാരിറ്റൽ കോഴ്സ്, പാരൻ്റിങ് കോഴ്സ്, സ്വദേശി ദർസ്, കമ്മ്യൂണിറ്റി സെൻ്റർ, സിമാപ് തുടങ്ങിയ പദ്ധതികൾ കൂടുതൽ വിപുലപ്പെടുത്തും. വിവാഹവുമായി ബന്ധപ്പെട്ട അനാചാരങ്ങൾക്കെതിരെ കാമ്പയിൻ നടത്തും.’റമളാൻ ബോധനം’ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട ജില്ലാ കൗൺസിലുകൾ മാർച്ച് രണ്ടാം വാരം മുതൽ നടക്കും. 36 മഹല്ലുകൾക്കും 21 യൂണിറ്റുകൾക്കും യോഗം അംഗീകാരം നൽകി.
സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ചെയർമാനായി എസ്.എം.എഫ്. അക്കാദമിക് കൗൺസിലിന് രൂപം നൽകി. എസ്.വി.മുഹമ്മദലി വർകിങ് ചെയർമാനും സി.ടി.അബ്ദുൽ ഖാദർ തൃക്കരിപ്പൂർ ജനറൽ കൺവീനറുമാണ്. യു. മുഹമ്മദ് ശാഫി ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, അബൂബക്കർ സിദ്ദീഖ് ഐ.എ.എസ്, ഡോ.കെ.എം.മുസ്ഥഫ, ഡോ. ഫൈസൽ ഹുദവി മാരിയാട്, ഡോ.ബശീർ പനങ്ങാങ്ങര, ഡോ.നാട്ടിക മുഹമ്മദലി, ഡോ.മുബാറക് പടിഞ്ഞാറ്റുമുറി, അഡ്വ.നാസർ കല്ലുമ്പാറ, യാസർ വാഫി എം.എസ്.ഡബ്ല്യു എന്നിവർ അംഗങ്ങളാണ്.
യോഗം പി.പി. ഉമർ മുസ്ലിയാർ കോയ്യോട് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂർ, സി.ടി.അബ്ദുൽ ഖാദർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും വി.എ.സി. കുട്ടി ഹാജി നന്ദിയും പറഞ്ഞു. കെ.ടി.ഹംസ മുസ്ലിയാർ വയനാട്, മുക്കം ഉമർ ഫൈസി,എം.ഹംസ ഹാജി മൂന്നിയൂർ, നാസർ ഫൈസി കൂടത്തായി, എ.കെ.അബ്ദുൽ ബാഖി കണ്ണൂർ, പി.സി.ഇബ്രാഹിം ഹാജി വയനാട്, എസ്.മുഹമ്മദ് ദാരിമി വയനാട്, എ.എം.പരീത് എറണാകുളം, ബദറുദ്ദീൻ അഞ്ചൽ, ദമീൻ.ജെ. മുട്ടക്കാവ്, ഹാജി.കെ.എ. ശരീഫ് കുട്ടി കോട്ടയം, കെ.എം.അബ്ബാസ് കല്ലട്ര, കെ.കെ.ഇബ്രാഹിം ഹാജി എറണാകുളം, സി.എച്ച്.മുഹമ്മദ് ത്വയ്യിബ് ഫൈസി, എം.മുഹമ്മദ് സാലി പത്തനംതിട്ട, കെ.എം.കുട്ടി എടക്കുളം, കെ.എം.സൈദലവി ഹാജി കോട്ടക്കൽ, എ.എച്ച്.ശാജഹാൻ മൗലവി ഇടുക്കി, കെ.എ.റഹ്മാൻ ഫൈസി, പി.എം.കോയ മുസ്ലിയാർ, എം.സി.മായിൻ ഹാജി, ഒ.എം.ശരീഫ് ദാരിമി, എ.കെ.ആലിപ്പറമ്പ്, പി.സി.ഉമർ മൗലവി, ജാബിർ ഹുദവി തൃക്കരിപ്പൂർ, ഇസ്മാഈൽ ഹുദവി ചെമ്മാട്, യാസിർ ഹുദവി ചൂരി, നൂറുദ്ദീൻ ഹുദവി കുപ്പം, ആസിഫ് വാഫി റിപ്പൺ, ഖാജാ ഹുസൈൻ ഉലൂമി അട്ടപ്പാടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.