വടക്കാഞ്ചേരി ബസ് അപകടം,ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പിടിയിൽ

കൊല്ലം: വടക്കാഞ്ചേരി അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെയാണ് കൊല്ലത്ത് വച്ച് പൊലീസ് പിടികൂടിയത്. അപകടത്തിനുശേഷം ഇയാൾ മുങ്ങുകയായിരുന്നു, എന്നാൽ തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ചയാളെ ചാവറ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

അപകടത്തിനുശേഷം ഇയാൾ ഇ കെ നായനാർ ഹോസ്പിറ്റലിൽ നിന്ന് ചികിത്സ തേടിയിരുന്നുവെങ്കിലും, സ്വന്തം പേരുപറയാതെ വ്യാജ പേര് ഉപയോഗിച്ചാണ് ചികിത്സ തേടിയത്.കയ്യിലും കാലിലും നിസ്സാര പരിക്കുമായി വന്ന ഇയാളെ പിന്നീട് ഹോസ്പിറ്റലിൽ നിന്ന് കാണാതാവുകയായിരുന്നു. ആദ്യം താൻ അധ്യാപകൻ ആണെന്നാണ് ജോമോൻ ഹോസ്പിറ്റലിൽ പറഞ്ഞത്. എന്നാൽ പിന്നീട് ഡ്രൈവർ ആണെന്ന് വെളിപ്പെടുത്തിയെങ്കിലും, ആശുപത്രിയിൽ ചികിത്സ തേടിയവരുടെ ലിസ്റ്റിൽ ഇയാളുടെ പേര് കണ്ടില്ല.അതോടെയാണ് ഇയാൾ മുങ്ങിയതായി ഉറപ്പിച്ചത്.

വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടസമയത്ത് ജോമോൻ ഓടിച്ച ടൂറിസ്റ്റ് ബസ്സിന്റെ വേഗത മണിക്കൂറിൽ 97.7 കി.മീ ആയിരുന്നു. അമിതവേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ചു നിയന്ത്രണം വിട്ടു മറയുകയായിരുന്നു. സംഭവത്തിൽ അഞ്ചു വിദ്യാർത്ഥികളും, ഒരു അധ്യാപകനും മൂന്നു യാത്രക്കാരും അടക്കം ഒൻപത് പേരാണ് മരിച്ചത്.

പാലക്കാട് വടക്കാഞ്ചേരി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരമായി നൽകും.

error: Content is protected !!