മിതമായ വിലയില്‍ പച്ചക്കറി: ജില്ലയില്‍ ‘തക്കാളിവണ്ടി’ പര്യടനം തുടങ്ങി

മലപ്പുറം: പച്ചക്കറി വിപണിയിലുണ്ടായ വില വര്‍ധനവില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെയും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍  സഞ്ചരിയ്ക്കുന്ന പച്ചക്കറി വിപണിയ്ക്ക്  തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ കര്‍ഷകനായ കുന്നത്തൊടി അബ്ദുള്‍സമദില്‍ നിന്നും പച്ചക്കറി ഏറ്റുവാങ്ങി ‘തക്കാളി വണ്ടി’ എന്ന പച്ചക്കറി വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ശ്രീകല പദ്ധതി വിശദീകരിച്ചു.

വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ പച്ചക്കറി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി ‘തക്കാളി വണ്ടി’ ജനുവരി ഒന്നു വരെ ജില്ലയില്‍ പലയിടങ്ങളിലായി സഞ്ചരിക്കും. ജനുവരി ഒന്നുവരെയുള്ള ദിവസങ്ങളില്‍ ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലുമായി വിവിധ ദിവസങ്ങളില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും മിതമായ വിലയില്‍ എത്തിക്കുകയാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സറീന ഹസീബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.കെ.സി അബ്ദുറഹ്‌മാന്‍, കെ.പി അഷ്റഫ്, റൈഹാനത്ത്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ജില്ലാ മാനേജര്‍ ജി.ആര്‍ അനില്‍കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ആര്‍ രുഗ്മിണി, സൂസമ്മ ജോര്‍ജ്ജ്, അസിസ്റ്റന്റ് ഡയറക്ടര്‍ മോളി ശശികല, മാര്‍ക്കറ്റിങ് അസിസ്റ്റന്റ് ഡയറക്ടര്‍ ബീന നായര്‍, ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ കെ രഘുകുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് വി.എന്‍ അനൂപ് കുമാര്‍, മലപ്പുറം കൃഷി ഫീല്‍ഡ് ഓഫീസര്‍ ആര്‍.വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!