എടപ്പാൾ: മേൽപ്പാലത്തിലൂടെ വാഹനങ്ങളോടിത്തുടങ്ങി രണ്ടുമണിക്കൂറിനകം പാലത്തിനു മുകളിൽവെച്ച് വാനിന് തീപിടിച്ചു. ചക്രത്തിന് തീപിടിച്ചതിനെത്തുടർന്നുണ്ടായ പുകപടലം ജനങ്ങളെ പരിഭ്രാന്തരാക്കി. ഉദ്ഘാടനം കഴിഞ്ഞ് 12 മണിയോടെയാണ് പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്.
രണ്ടരയോടെയാണ് കോഴിക്കോട് ഭാഗത്തേക്കു വരികയായിരുന്ന വാനിന് തീപിടിച്ചത്. യാത്രക്കാർ ഇറങ്ങിയോടിയതിനാൽ ആർക്കും പരിക്കേറ്റില്ല. അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാരും ഡ്രൈവറും ചേർന്ന് തീയണച്ച് വാഹനം മാറ്റിയിട്ടു. വാഹനങ്ങൾക്ക് പരസ്‌പരം കാണാനാകാത്തവിധം ആകാശത്തേക്ക് പുകയുയർന്നിരുന്നു.