വനിതകൾക്ക് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു

വേങ്ങര : നാഷണൽ എൻജിഒ കോൺഫെഡറേഷൻ സഹകരണത്തോടെ വേങ്ങര കൊർദോവ എൻജിഒ നടപ്പിലാക്കുന്ന വുമൺ ഓൺവീൽസ് പദ്ധതി പ്രകാരമുള്ള വനിതകൾക്കുള്ള ഇരുചക്രവാഹനത്തിന്റെ വിതരണം ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഹസീന ഫസൽ നിർവഹിച്ചു. വനിതാ ശാക്തീകരണ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകൾക്ക് മാതൃകയാണ് വേങ്ങര കൊർദോവഎൻ.ജി ഒ യെന്ന് പ്രസിഡൻ്റ് പറഞ്ഞു.

32 വനിതകൾക്കാണ് ഈ പദ്ധതിയുടെആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.പിഎം ബഷീർ അധ്യക്ഷത വഹിച്ചു .പറപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.കെ. സൈതുബിൻ, വേങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ കെ നഫീസ , അസ്യാമുഹമ്മദ്, പി എച്ച് ഫൈസൽ, പി കെ ഉസ്മാൻ ഹാജി,ടി. അലവിക്കുട്ടി, സുർജിത്ത് എന്നിവർ സംസാരിച്ചു കൊർദോവ എൻ.ജി.ഒ.ചെയർമാനും വാർഡ് മെമ്പറുമായ യൂസുഫലി വലിയോറ സ്വാഗതവും കെ.ഫാരിസ നന്ദിയുംപറഞ്ഞു .ചടങ്ങിന് എം ശിഹാബുദ്ദീൻ, കരുമ്പിൽ മുഹമ്മദാലി,കെ സാദിഖലി, കെ. മുസ്തഫ, ടി. റാഫി,സമദ് പാറക്കൽ, വി.ഷാഹുൽ ഹമീദ്, കെ ടി ഇല്യാസ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!