വെളിമുക്ക് അധ്യാപക കൂട്ടായ്മ പ്രതിഭകളെ ആദരിച്ചു

മുന്നിയൂർ : വെളിമുക്ക് മഹല്ല് അദ്ധ്യാപക കൂട്ടായ്മക്ക് കീഴിൽ പ്രദേശത്തെ എസ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ പ്രതിഭകളെ ആദരിച്ചു.
മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ പ്രതിഭാ സംഗമം ഉൽഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി.പി സുബൈദ,
ടീച്ചേഴ്സ് ഫോറം രക്ഷാധികളായ ഡോക്ടർ എ അബ്ദുറഹിമാൻ, സി. ആയമ്മ ടീച്ചർ, പ്രൊഫസർ എം. അബ്ദുസ്സമദ്, എം. അബ്ദുൽ ഹമീദ്, എം. അബ്ദുൽ മജീദ്, എ. അബ്ദുറഹിമാൻ എന്നിവർ ആശംസകൾ നേർന്നു.
വിദ്യാർത്ഥികളായ നസ്‌ലി ഫാത്തിമ, ഡെലിൻ റിയോൺ, വിസ്മയ എന്നിവർ സംസാരിച്ചു.
ഹമീദ് മാസ്റ്റർ ദേവതിയാൽ കരിയർ ഗൈഡൻസ് ക്ലാസെടുത്തു.
ടീച്ചേഴ്സ് ഫോറം പ്രസിഡണ്ട് ഡോകടർ സി.പി മുനീർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് സ്വാഗതവും സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.
എം.മുഹമ്മദ് ഷാഫി, സി.പി യൂനുസ്, പി. ഷമീം, പി. ജാഫർ ഷരീഫ്, യു അബ്ദുൽ ഷരീഫ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!