മദ്‌റസ അധ്യാപക ട്രെയിനിങ് സമാപിച്ചു

തിരൂരങ്ങാടി: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തെയ്യാല റൈഞ്ച് കമ്മിറ്റിക്കു കീഴിൽ മദ്‌റസ അധ്യാപകർക്ക് വേണ്ടി സംഘടിപ്പിച്ച MEP രണ്ടാം ഘട്ട ട്രെയിനിങ് സമാപിച്ചു. ഇരുപത് മണിക്കൂർ നീണ്ടു നിൽക്കുന്ന ട്രെയിനിങ് 5 ഘട്ടങ്ങളായാണ് നടന്നത്. സുന്നി വിദ്യാഭ്യാസ ബോർഡ് ട്രെയിനര്മാരായ കോയ ഫൈസി കൊടുവള്ളി, സുബൈർ അസ്ഹരി കടുങ്ങല്ലൂർ, സി ടി മുഹമ്മദ് കുട്ടി മുസ്‌ലിയാർ വള്ളിക്കുന്ന് , മുസ്തഫ സഖാഫി മാവൂർ എന്നിവർ ട്രൈനിങ്ങിന് നേതൃത്വം നൽകി.

നേരത്തെ നടന്ന 50 മണിക്കൂർ ഒന്നാം ഘട്ട ട്രൈനിങ്ങിന് ശേഷമാണ് രണ്ടാം ഘട്ടം നടന്നത്. റൈഞ്ച് ട്രെയിനിങ് സമിതി ചെയർമാൻ സലാം സഖാഫി വെള്ളിയാമ്പുറം കൺവീനർ അബ്ദുറഊഫ് സഖാഫി ഓലപ്പീടിക എന്നിവർ ട്രെയ്നിങ് നടപടികൾക്ക് നേതൃത്വം നൽകി

error: Content is protected !!