വെന്നിയൂര്‍ പ്രവാസി സംഘം (വിപിഎസ്) പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും, കലാകായിക സാഹിത്യമേഖലകളിലും നിറ സാന്നിധ്യമായ പ്രവാസി സംഘടനയായ വെന്നിയൂര്‍ പ്രവാസി സംഘം സഊദി വെന്നിയൂര്‍ പരിസര പ്രദേശങ്ങളില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച യുവജന വിഭാഗത്തിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

യുവ കലാ പ്രതിഭ പുരസ്‌കാരം യുവ സംവിധായകന്‍, എഴുത്തുകാരന്‍, നടന്‍ എന്ന നിലയില്‍ ലുക്കുമാനുല്‍ ഹക്കീം പി.ടി ക്കും യുവ കര്‍ഷക പുരസ്‌കാരം കോവിഡ് ഘട്ടത്തില്‍ സ്വന്തമായി കൃഷി ചെയ്ത പച്ചകറികള്‍ സൗജന്യമായി ജനങ്ങളില്‍ എത്തിക്കുകയും, തന്റെ തോട്ടങ്ങളില്‍ വിളയിച്ച പച്ചക്കറികള്‍ വിറ്റ് കിട്ടിയ പണം വിവിധ പാലിയേറ്റീവ് കേന്ദ്രങ്ങള്‍ക്ക് നല്‍കിയതിനും നാസര്‍ സി.പിക്കും നല്‍കാന്‍ തീരുമാനിച്ചതായി വിപിഎസ് പ്രസിഡണ്ട് മജീദ് പാലക്കല്‍ അറിയിച്ചു. വെന്നിയൂര്‍ ജിഎംയൂപി സ്‌കൂള്‍ നൂറാം വാര്‍ഷിക പ്രഖ്യപന വേദിയിലായിരുന്നു പ്രഖ്യാപനം. മൂസ നന്നമ്പ്ര, ടിടി കുട്ടി, അബ്ബാസ് കെവി, ബഷീര്‍ തെങ്ങിലകത്ത്, അഷ്‌റഫ് പികെ, എന്നി വിപിഎസ് മെമ്പര്‍മാരും പങ്കെടുത്തു

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!