ദേശീയപാതയിൽ ദുരന്തക്കെണിയായി കിണറുകൾ

തിരൂരങ്ങാടി: സുരക്ഷയൊരുക്കാതെ ദേശീയപാത നിർമാണം അപകട ഭീഷണിയാവുന്നു, പുതിയ പാത സ്ഥലങ്ങളിൽ നിരവധി കിണറുകളാണ് ദുരന്തം മാടി വിളിക്കുന്നത്, കിണറുകളിലെ ആൾമറകൾ ദേശീയ പാത നിർമാണത്തിനായി പൊളിച്ചിട്ട് മാസങ്ങളായി, നടന്നു പോകുമ്പോൾ ഒന്ന് അടിതെറ്റിയാൽ കിണറ്റിൽ വീണുപോകുന്ന സ്ഥിതിയാണ്, വാഹനങ്ങൾ ,സൈക്കിൾ അടക്കം അപകടത്തിന് സാധ്യതയേറെയാണ്, പലയിടങ്ങളിലും സർവീസ് റോഡുകൾ വന്നതോടെ ഇതിനോട് ചേർന്നാണ് തുറസ്സായ നിലയിൽ കിണറുകൾ മരണക്കെണിയായി നിൽക്കുന്നതെന്ന് തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ പറഞ്ഞു, ഇത് അപകടങ്ങൾക്ക് സാധ്യതയേറ്റുന്നു,
ദേശീയപാതക്ക് ഏറ്റെടുത്ത സ്ഥലങ്ങളിലെകിണറുകൾക്ക് അടിയന്തരമായി സുരക്ഷയൊരുക്കണം,

ചിത്രം, കക്കാട് ദേശീയപാതയിൽ സർവീസ് റോഡിനരികെ കിണർ തുറസായ നിലയിൽ

error: Content is protected !!