വാട്ട്സാപ്പിൽ തീയതി പ്രകാരം സന്ദേശങ്ങൾ തിരയാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്

വാട്ട്സാപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നു. ഏറ്റവും പുതിയ 23.1.75 അപ്‌ഡേറ്റിൽ ആണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. പുതിയ അപ്‌ഡേറ്റിൽ ലഭ്യമായ പുതിയ ഫീച്ചറുകളിൽ മെസ്സേജ് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ്, സെർച്ച് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ് ഫീച്ചർ, ഇമേജ് ഫീച്ചറുകൾ, ഡ്രാഗ് ആൻഡ് ഡ്രോപ്പ് തുടങ്ങി നിരവധി ഫീച്ചറുകൾ പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുന്നു.

വാട്ട്‌സ്ആപ്പ് സെർച്ച് ബൈ ഡേറ്റ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം. സന്ദേശം ലഭിച്ച ദിവസങ്ങൾ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. ഇത് വഴി ഉപയോക്താക്കൾക്ക് വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റ് വിൻഡോയിലെ ഏതെങ്കിലും പ്രത്യേക തീയതിയിൽ നിന്നുള്ള ഏത് സംഭാഷണവും തിരിച്ച് ലഭിക്കും. മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം നിലവിൽ ഐഒഎസ് ഉപയോക്താക്കൾക്കായുള്ള ചില വാട്ട്‌സ്ആപ്പ് ബീറ്റയ്‌ക്കായി പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്.

ചാറ്റ് സെർച്ച് ബോക്സിൽ ലഭ്യമായ ഓപ്ഷൻ ഉപയോഗിച്ച് ഒരു നിശ്ചിത തീയതിയിലെ പ്രത്യേക ചാറ്റിലേക്ക് എത്താൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. വാട്ട്‌സ്ആപ്പ് കുറച്ച് കാലമായി തീയതി പ്രകാരം തിരയൽ സവിശേഷത വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.

error: Content is protected !!