കോഴിക്കോട് ഖാസിക്കെതിരെ യുവതിയുടെ പരാതി; ബലാത്സംഗത്തിന് പോലീസ് കേസെടുത്തു

കോഴിക്കോട് : പീഡന പരാതിയിൽ കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെൽ പൊലീസാണ് കണ്ണൂർ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തത്. രണ്ട് വർഷം മുൻപ് പരപ്പനങ്ങാടിയിൽവച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂർ സ്വദേശിനി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഐപിസി 376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസിക്കെതിരെ കേസ് രജിസ്റ്റ‍ര്‍ ചെയ്‌തിരിക്കുന്നത്. ഭർത്താവുമായുള്ള പ്രശ്‌നം ഒത്തുതീർക്കാനാണ് മുപ്പത്തിമൂന്നുകാരിയായ സ്ത്രീ ഖാസിയെ സമീപിച്ചത്. ബന്ധം വേർപെടുത്തി ഭർത്താവിൽ നിന്ന് ഒന്നര ലക്ഷം രൂപയും വാങ്ങിക്കൊടുത്ത ഖാസി തന്നോട് വിവാഹ അഭ്യർഥന നടത്തിയെന്ന് യുവതി പറയുന്നു. തുടര്‍ന്ന് ചൊവ്വാഴ്‌ചകളില്‍ പരപ്പനങ്ങാടിയിലെത്തിയ തന്നെ പല തവണ ഖാസി പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്.

എന്നാല്‍ കുടുംബ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ഖാസിയുമായി യുവതി തെറ്റിയതോടെ പരാതി നൽകിയെന്ന് ഖാസിയുമായി ബന്ധപ്പെട്ട വ്യത്തങ്ങൾ വിഷയത്തിൽ പ്രതികരിച്ചത്. യുവതിയും ഭ‍ര്‍ത്താവും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നേരത്തെ ഖാസി ഇടപെട്ടിരുന്നു. കുടുംബ പ്രശ്നങ്ങളിൽ ഒത്ത് തീര്‍പ്പ് ശ്രമവും ഖാസിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. എന്നാലിത് ഫലം കണ്ടില്ല. പിന്നാലെ ഖാസിയുമായി യുവതി തെറ്റുകയും പരാതി നൽകുകയുമായിരുന്നുവെന്നാണ് ഖാസിയുമായി ബന്ധപ്പെട്ടവര്‍ വിഷയത്തിൽ പ്രതികരിച്ചത്.

കോഴിക്കോട് ഖാസിക്കെതിരേ ഉയർന്ന ആരോപണത്തിനെതിരേയുള്ള പ്രതികരണം

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതും ആണെന്ന് കോഴിക്കോട് ഖാസി ഓഫീസ് അറിയിച്ചു. രണ്ട് കുട്ടികളുടെ മാതാവായ പരാതിക്കാരി ആദ്യ ഭർത്താവുമായി ദാമ്പത്യജീവിതം നയിക്കുന്നതിനിടയിൽ വർഷങ്ങൾക്കു മുമ്പ് കാമുകനോടൊപ്പം ഇളയ കുട്ടിയുമാ യി ഒളിച്ചോടുകയും ബാംഗ്ലൂരിൽ പോയി ജീവിക്കുകയും ചെയ്തു. പിന്നീട് ആദ്യ ഭർത്താവ് വിവാഹമോചനം നടത്തുകയും കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു. ആദ്യ ഭർത്താവിൽ നിന്നു ലഭിച്ച ഭീമമായ തുകയും സ്വർണവും ചിലവഴിച്ചു തീർന്നതിന് ശേഷം ചാലിയത്ത് താമസമാക്കിയ പരാതിക്കാരി ഇരുവരുമായുള്ള ബന്ധം തുടരാൻ സാധിക്കാത്ത സാഹചര്യത്തിൽ മഹല്ല് കമ്മിറ്റിയുമായും പിന്നീട് അവർ മുഖേന ഖാസിയുമായും ബന്ധപ്പെടുകയായിരുന്നു. തുടർന്ന് അഭിഭാഷകർ മുഖേന രണ്ടാം ഭർത്താവുമായും പരാതിക്കാരിയുമായും മധ്യസ്ഥ ചർച്ചകൾ നടത്തുകയും വിവാഹമോചനക്കരാർ തയ്യാറാക്കുകയും ചെയ്തു.

പരാതിക്കാരിക്ക് രണ്ടാം ഭർത്താവ് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി പ്രശ്നം പരിഹരിക്കണം എന്നായി രുന്നു വ്യവസ്ഥ. അതിലേക്ക് ഒരു ലക്ഷം രൂപ നൽകുകയും ബാക്കി പണം രണ്ടു വർഷത്തിനകം നൽകാമെന്നു വ വസ്ഥയാക്കുകയും ചെയ്തു. തുടർന്ന് കണ്ണൂരിലേക്ക് തിരിച്ചുപോയ പരാതിക്കാരിയെ കുറിച്ച് ഒരു വർഷത്തോളം വിവരമൊന്നും ഉണ്ടായിരുന്നില്ല.

ബാക്കി പണം ആവശ്യപ്പെട്ട് മധ്യസ്ഥന്മാരെ സമീപിക്കുകയും രണ്ടാം ഭർത്താവിൽ നിന്നും മധ്യസ്ഥന്മാർ പണം വാ ങ്ങിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം മധ്യസ്ഥന്മാരെ ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റിൽ നിന്നും ഇറക്കി വിട്ടു എന്ന് പറഞ്ഞ് കഴിഞ്ഞ മാസം അവസാനം മധ്യസ്ഥയാ രെ ബന്ധപ്പെട്ടിരുന്നു. ഇതിനായി രണ്ടാം ഭർത്താവുമായി പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നതിനിടയിലാണ് ഇപ്പോൾ വ്യാജപരാതിയുമായി ഇവർ രംഗത്ത് വന്നത്.

ഇത് സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നും പൊതുജനം തെറ്റിദ്ധരിക്കരുതെന്നും ഖാസി ഓഫീസിൽ നിന്നും അറിയിക്കുന്നു.

error: Content is protected !!