Tuesday, October 14

യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഗമം അനുശോചന സംഗമമായി


തിരുരങ്ങാടി യതീംഖാനപൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം പൂർവ്വ വിദ്യാർത്ഥിയായ ലഡാക്കിൽ മരണപ്പെട്ട മുഹമ്മദ് ഷൈജലിന് അന്തിമോപചാരമർപ്പിക്കാനുള്ള വേദിയായി, നൂറ് കണക്കിന് സഹപാഠികളും പൂർവ്വ വിദ്യാർത്ഥികളും രാവിലെ മുതൽ യതീംഖാനയിൽ എത്തിച്ചേർന്നു, 11 മണിയോടെ പൊതുദർശനവും മയ്യത്ത് നമസ്ക്കാരവും നടന്നു,
തുടർന്ന് പൂർവ്വ വിദ്യാർത്ഥി അനുശോചന സമ്മേളനം പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്നു,
യതീംഖാന മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എം.കെ.ബാവ സാഹിബ് ഉൽഘാടനം ചെയ്തു, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് പാതാരി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൾ ഡോ: അബ്ദുൽ അസീസ്, പി.എം അലവിക്കുട്ടി, ഇബ്രാഹിം പുനത്തിൽ, എൽ.കുഞ്ഞഹമ്മദ് മാസ്റ്റർ, അബ്ദുൽ ഖാദർ മാസ്റ്റർ, ഡോ.അബ്ദുറഷീദ്, ഡോ.മൊയ്തുപ്പ പട്ടാമ്പി, അസൈൻ കോഡൂർ, മുനീർ താനാളൂർ, അബ്ദുൽ ഖാദർ ഓമാനൂർ എന്നിവർ സംസാരിച്ചു,
സെക്രട്ടറി പി.വി.ഹുസ്സൈൻ സ്വാഗതവും വി.സി.ഖാസിം മാസ്റ്റർ നന്ദിയും ആശംസിച്ചു

error: Content is protected !!