സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു

ച​ങ്ങ​രം​കു​ളം: പെരുമ്പടപ്പിൽ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേൽ ഹൈ​ദ്രോ​സ് കു​ട്ടി​യു​ടെ മ​ക​ൻ ഷാഫി (41) ആണ് മരിച്ചത്. . ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​ക്ക് പെ​രു​മ്പ​ട​പ്പ് ചെ​റു​വ​ല്ലൂ​ർ ക​ട​വി​ൽ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. സംഭവത്തിൽ സുഹൃത്തായ പെരുമ്പടപ്പ് പട്ടേരി സ്വദേശി സജീവ് പോലീസിന്റെ പിടിയിലായി

അ​ടു​ത്ത വീ​ട്ടി​ലെ വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ് ഷാഫിക്ക് വെടിയേറ്റത്. ഷാഫിയും കൂട്ടുകാരും സുഹൃത്തായ സജീവിന്റെ വീട്ടിലിരിക്കുമ്പോൾ സജീവിന്റെ ഉടമസ്ഥതയിലുള്ള എയർഗൺ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്നത് കാണിച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റുവെന്നാണ് പോലിസ് നിഗമനം.

വെടിയേറ്റ ഉടനെ പെരുമ്പടപ്പ് സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃശ്ശൂർ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും മൃതദേഹ പരിശോധനയ്ക്കും ശേഷം ഇന്ന് ഉച്ചയോടെ ആമയം ജുമാഅത്ത് പള്ളിയിൽ കബറടക്കും. റൈഹാനത്താണ് ഷാഫിയുടെ ഭാര്യ. മക്കൾ: മുഹമ്മദ് ഷഹീൻ, ഷഹ്മ, ഷഹസ.

error: Content is protected !!