കര്‍ഷക സമര പോരാളികളെ കെഎന്‍എം അനുമോദിച്ചു

തിരൂരങ്ങാടി:കാര്‍ഷിക മേഖലയെ തകര്‍ക്കാനും കുത്തക മുതലാളിമാരെ തടിച്ചുകൊഴുപ്പിക്കാനും കരി നിയമങ്ങള്‍ പാസാക്കിയവരെ സമാധാനപരവും ത്യാഗപൂര്‍ണ്ണവുമായ ചരിത്ര സമരം നടത്തി പരാജയപ്പെടുത്തിയ കര്‍ഷകസമര നേതൃത്ത്വത്തെ കെ എന്‍ എം മര്‍കസുദഅ്‌വ തിരൂരങ്ങാടി മണ്ഡലം പ്രതിനിധി സംഗമം അനുമോദിച്ചു.
കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് താങ്ങു വില ഉറപ്പു
വരുത്തണമെന്ന മുഖ്യ ആവശ്യവുമായി സമരം തുടരുന്ന കര്‍ഷകര്‍ക്ക് യോഗം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി ടി ഇബ്രാഹിം അന്‍സാരി സംഗമം ഉദ്ഘാടനം ചെയ്തു. റിഹാസ് പുലാമന്തോള്‍ മുഖ്യ പ്രഭാഷണം നടത്തി.ഇ ഒ അബ്ദുല്‍ മജീദ് അധ്യക്ഷനായിരുന്നു. റസാഖ് മാസ്റ്റര്‍ താനൂര്‍,സിഎന്‍ അബ്ദുല്‍ നാസര്‍,സിവി ലതീഫ്,എം വി നസീര്‍, അബ്ദുല്‍ അസീസ് തിരൂരങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു

error: Content is protected !!