Saturday, July 12

സമസ്ത അസ്മി പ്രിസം ബ്രയിനിയാക്ക് 25 ; വിജയികളെ അനുമോദിച്ചു

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും സമസ്ത അസ്മി പ്രിസം സംഘടിപ്പിച്ച ബ്രയിനിയാക്ക് 25 നാഷണൽ ക്യാമ്പിൽ പങ്കെടുത്ത് വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൾ മുഹിയുദ്ധീൻ,
അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി വിജയികൾക്കുള്ള മെമന്റോയും സർട്ടിഫിക്കറ്റും കൈമാറി.

തിരൂർ നൂർ ലേക്കിൽ വച്ച് നടന്ന നാഷണൽ ക്യാമ്പിൽ സ്കൂളിൽ നിന്നും കെ. ജി, എൽ. പി, യു. പി വിഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ദേശീയതലത്തിൽ നടത്തിയ സ്പെക്ട്രം മാഗസിൻ മത്സരത്തിൽ യു. പി വിഭാഗത്തിൽ രക്ഷിതാക്കൾ തയ്യാറാക്കിയ ‘ബീറ്റിഫിക് ക്ലാൻ’ ഒന്നാം സ്ഥാനവും, കേഡറ്റ്സ് തയ്യാറാക്കിയ ‘സൈബർനേറ്റഡ് സ്പിയർ’ രണ്ടാം സ്ഥാനവും നേടി.
എൽ. പി വിഭാഗം ആർട്ട്‌ മത്സരത്തിൽ ആയിഷ നൈല ഒന്നാം സ്ഥാനം, ചെസ്സ് മത്സരത്തിൽ അഹ്‌മദ്‌ അസ് ലഹ് മൂന്നാം സ്ഥാനം , മെന്റർമാരുടെ ചെസ്സ് മത്സരത്തിൽ കെജി വിഭാഗം മെന്റർ സൈഫുന്നിസ രണ്ടാം സ്ഥാനം നേടി.

പരിപാടിയിൽ സ്വദർ മുഅല്ലിം ഹസ്സൻ ഹുദവി, മെന്റർമാരായ ഫൈസൽ ദാരിമി, നാജിഹ, തലസ്‌ലീന, സൈഫുന്നീസ പങ്കെടുത്തു.

error: Content is protected !!