Saturday, July 19

സ്കൂൾ തുറക്കുന്നതിന് സൗകര്യമൊരുക്കാൻ വനിത കൂട്ടായ്മയും

സ്കൂളൊരുക്കാൻ വനിതാ കൂട്ടായ്മ
സ്കൂൾ തുറക്കുന്നതിന്റ മുന്നോടിയായുള്ള ക്രമീകരണങ്ങൾക്കും ട്രോമാ കെയർ വനിതാ ടീം മുന്നിട്ടിറങ്ങി. പരപ്പനങ്ങാടി ടൗൺ ഗവൺമെന്റ് സ്കൂളാണ് വനിതാ ടീം ശുചീകരിച്ചത്. പരപ്പനങ്ങാടി നഗരസഭക്ക് കീഴിലുള്ള മുഴുവൻ സ്കൂളിലേക്കുമുള്ള പുസ്തകങ്ങളും വിതരണത്തിൽ ബാക്കിയുള്ളത് സ്റ്റോറിൽ നിന്നും മാറ്റി ക്ലീനിംഗ് നടത്തി. വരും ദിവസങ്ങളിൽ സ്കൂൾ പൂർണമായും കഴുകി വൃത്തിയാക്കി ക്ലോറിനേഷൻ നടത്തുമെന്നും വനിതാ ടീം അറിയിച്ചു.
ജംഷിയ ഹനീഫ്, ജസീലടീച്ചർ, മുംതാസ് ചെട്ടിപ്പടി, സാജിമോൾ അറ്റത്തങ്ങാടി , ഫാത്തിമ ശംസുദീൻ . അസ്ല , അഫ്ല, നേതൃത്വം നൽകി

error: Content is protected !!