പിജി പ്രവേശനം : അപേക്ഷാ തിയതി നീട്ടി
2021-22 വര്‍ഷത്തെ ബിരുദാനന്തര ബരുദ പ്രവേശനത്തിനുള്ള (ഏകജാലകം) ഓണ്‍ലൈനായി അപേക്ഷിക്കാനുളള തിയതി ഒക്‌ടോബര്‍ 28 വരെ നീട്ടി. വിവരങ്ങള്‍ക്ക് admission.uoc.ac.in രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് ഒക്‌ടോബര്‍ 28 വരെ തിരുത്തലിന് സൗകര്യമുണ്ടായിരി
ക്കും
എം.എസ്.സി സെപെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരവും നഷ്ടപ്പെട്ട എംഎസ്‌സി കെമിസ്ട്രി 2005 മുതല്‍ 2009 വരെ പ്രവേശനം (നോണ്‍ സിയുസിഎസ്എസ്)മൂന്ന്, നാല് സെമസ്റ്റര്‍ ഒക്‌ടോബര്‍ 20, 21, 22 തിയതികളിലെ മാറ്റിവെച്ച സ്‌പെഷ്യല്‍ സപ്ലിമെന്ററി ഏപ്രില്‍ 2018 പരീക്ഷകള്‍ ഒക്‌ടോബര്‍ 27 മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളില്‍ 1.30 മുതല്‍ 4.30 വരെ നടത്തും. വിശദമായ ടൈംടേബില്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍.
ബിഎഡ് പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ 2021-22 വര്‍ഷത്തിലെ ബിഎഡ് പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സ്റ്റുഡന്റ് ലോഗിനില്‍ ലഭ്യമാണ്. തുടര്‍ന്നുള്ള എഡിറ്റിങ്ങിനും പുതിയ രജിസ്‌ട്രേഷനും ഒക്‌ടോബര്‍ 24 മുതല്‍ 26 വരെ സൗകര്യമുണ്ടായിരിക്കും. എഡിറ്റ് ചെയ്യുന്നവര്‍ എഡിറ്റിങ്ങിന് ശേഷമുള്ള അപേക്ഷയുടെ പകര്‍പ്പ് സൂക്ഷിക്കേണ്ടതാണ്. ഒന്നാം അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 30ന് നാല് മണിക്ക് പ്രസിദ്ധീകരിക്കും .
റിഫ്രഷര്‍ കോഴ്‌സ്കാലിക്കറ്റ് സര്‍വ്വകലാശാല എച്ആര്‍ഡിസി കോളേജ്/യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്ക് വേണ്ടി നവംബര്‍ 10 മുതല്‍ 23 വരെ നടത്തുന്ന (ഹിന്ദി ഭാഷയും സാഹിത്യവും) റിഫ്രഷര്‍ കോഴ്‌സിലേക്ക് ഒക്‌ടോബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ് ugchrdc.uoc.ac.in
എസ്ഡിഇ കോണ്‍ടാക്റ്റ് ക്ലാസ്കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2020 പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെ പ്രവേശനം നേടിയവര്‍ക്ക് (ബിഎ, ബിഎസ്.സി, മാത്സ്), ബികോം, ബിബിഎ/എംഎ, എം.കോം, എംഎസ് സി മാത്സ്) സ്റ്റഡിമെറ്റീരിയലുകളും കോണ്‍ടാക്റ്റ് ക്ലാസുകളും ലഭ്യമാണ്. ആവശ്യക്കാര്‍ ഒന്നാംവര്‍ഷ (ഒന്ന്, രണ്ട് സെമസ്റ്റര്‍) ട്യൂഷന്‍ ഫീ ഓണ്‍ലൈനായി 100 രൂപ പിഴയോടെ ഒക്‌ടോബര്‍ 30 വരെ അപേക്ഷിക്കാം.
ബിടെക് ഒറ്റത്തവണ റഗുലര്‍/സപ്ലിമെന്ററി പരീക്ഷ
കാലിക്കറ്റ് സര്‍വ്വകലാശാല 2009, 2010, 2011 വര്‍ഷങ്ങളില്‍ പ്രവേശനം ഒന്ന് മുതല്‍ എട്ട് വരെ പ്രവേശനം ബിടെക്/പാര്‍ട്ട് ടൈം ബിടെക് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തിയതി നവംബര്‍ 3. രജിസ്‌ട്രേഷനുള്ള ലിങ്ക് ഒക്‌ടോബര്‍ 25 മുതല്‍ ലഭ്യമാകും. അപേക്ഷ/ഫീ റസീപ്റ്റ് തുടങ്ങിയവ ഡിസംബര്‍ 05 വരെകണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് സ്‌പെഷ്യല്‍ സപ്ലിമെന്ററി എക്‌സാമിനേഷന്‍ യൂണിറ്റ്, പരീക്ഷാ ഭവന്‍ കാലിക്കറ്റ് സര്‍വ്വകലാശാല 673635 എന്ന വിലാസത്തില്‍ സ്വീകരിക്കും. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ പരീക്ഷാ ഫീസ് അഞ്ച് പേപ്പര്‍ വരെ ഓരോ പേപ്പറിനും 2760 രൂപവീതം. അധികമായി വരുന്ന ഓരോ പേപ്പറിനും 1000 രൂപ ഫീസടക്കണം. പരീക്ഷാ കേന്ദ്രങ്ങള്‍ പിന്നീട് അറിയിക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2020, ഏപ്രില്‍ 2021 മൂന്ന് നാല് സെമസ്റ്റര്‍ എംഎസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്(സിഎസ്എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല 2020 നവംബര്‍ മൂന്നാം സെമസ്റ്റര്‍ എംഎസ്.സി ജനറല്‍ ബയോടെക്‌നോളജി റഗുലര്‍(സിബുസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (സിയുസിഎസ്എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2020 മൂന്നാം സെമസ്റ്റര്‍ എംഎ പോസ്റ്റ് അഫ്ദലുല്‍ ഉലമ, ഇംഗ്ലീഷ് , എംഎഹിസ്റ്ററി, അറബിക് (സിസിഎസ്എസ്) റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2020 എംഎ മൂന്നാം സെമസ്റ്റര്‍ കംപാരേറ്റീവ് ലിറ്ററേച്ചര്‍ സിസിഎസ്എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല എം.എസ്.സി ബയോകെമിസ്ട്രി (സിസിഎസ്എസ് ) രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ /സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ഏപ്രില്‍ നാലാം സെമസ്‌ററര്‍ എംഎ പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ (സിയുസിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2020 മൂന്നാം സെമസ്റ്റര്‍ എംഎസ്ഡബ്ലിയു, എംഎ സോഷ്യോളജി(സിയുഎസ്എസ്, സിയുസിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല 2020 ഡിസംബര്‍ ഒമ്പതാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ബാച്ചിലര്‍ ഓഫ് ലോസ്(ഹോണേഴ്‌സ്) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല മൂന്നാം സെമസ്റ്റര്‍ എംഎ മള്‍ട്ടിമീഡിയ (സിബിസിഎസ്എസ്) പരീക്ഷാ ഫലം പ്രിസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല 2020 ഡിസംബര്‍ ഒമ്പതാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ബാച്ചിലര്‍ ഓഫ് ഹോണേഴ്‌സ് സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ സി.സി.എസ്.എസ്.-യു.ജി. 2009 മുതല്‍ 2013 വരെ ബിരുദ പ്രവേശനം നേടിയവരും അവസരം നഷ്ടപ്പെട്ടവരുമായവര്‍ക്ക് ഒന്ന്, രണ്ട്, നാല് സെമസ്റ്ററുകളിലേക്കുള്ള സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി നവംബര്‍ 30. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. പരീക്ഷാ ഫീസ് നിരക്ക്, അടയ്‌ക്കേണ്ട തീയതി, പരീക്ഷാ തീയതി എന്നിവ പിന്നീട് അറിയിക്കും. സര്‍വകലാശാലാ കാമ്പസിലാണ് പരീക്ഷാ കേന്ദ്രം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.