മാറ്റിവെച്ച പരീക്ഷകൾ / പുനഃ പരീക്ഷ, അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
സര്‍വകലാശാലാ സ്ഥാപകദിനാഘോഷം റദ്ദാക്കി
ജൂലൈ 23-ന് നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ സ്ഥാപകദിനാഘോഷ പരിപാടികള്‍ റദ്ദാക്കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. വൈസ് ചാന്‍സലറുടെ ഓഫീസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തിലും തുടര്‍ന്ന് കാമ്പസില്‍ സംജാതമായ അരക്ഷിതാവസ്ഥയും കണക്കിലെടുത്താണ് തീരുമാനമെന്ന് വൈസ് ചാന്‍സലറുടെ ഓഫീസ് അറിയിച്ചു. സര്‍വകലാശാലയുടെ ഭാവി വികസനം ലക്ഷ്യമിട്ട് 21-ന് നടത്താനിരുന്ന പാനല്‍ ചര്‍ച്ചയും റദ്ദാക്കിയിട്ടുണ്ട്.
പി.ആർ. 887/2025
അക്കാദമിക് കൗൺസിൽ യോഗം
കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ യോഗം ആഗസ്റ്റ് 13-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസിൽ ചേരും.
പി.ആർ. 888/2025
സൂപ്പര്‍ കപ്പാസിറ്റര്‍ നിര്‍മാണം : കാലിക്കറ്റും മലബാര്‍ കോ-ഓപ് ടെക്കും ധാരണയായി
ഊര്‍ജരംഗത്ത് ഭാവിയില്‍ വന്‍വിപ്ലവത്തിന് വഴിയൊരുക്കുന്ന സൂപ്പര്‍ കപ്പാസിറ്റര്‍ നി...