കിടപ്പുരോഗിയായ 72 കാരിയെ ബലാത്സംഗം ചെയ്തു ; മകന്‍ അറസ്റ്റില്‍ ; മദ്യത്തിന് അടിമയെന്ന് വിവരം

തിരുവനന്തപുരം : കിടപ്പുരോഗിയായ 72 കാരിയായ അമ്മയെ ബലാത്സംഗം ചെയ്ത് 45 കാരനായ മകന്‍. തിരുവനന്തപുരം പള്ളിക്കല്‍ പകല്‍ക്കുറിയിലാണ് സംഭവം. മകന്‍ മദ്യത്തിന് അടിമയാണെന്നാണ് വിവരം. ഇയാളെ പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. 72 കാരിയുടെ മകളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് വയോധികയായ മാതാവിനെ മകന്‍ ബലാത്സംഗം ചെയ്തത്. വയോധികയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!