
തിരൂരങ്ങാടി: കഴിഞ്ഞ ദിവസം മരണപ്പെട്ട തിരൂരങ്ങാടി പി എസ്.എം.ഒ കോളേജ് അലുമിനി അസോസിയേഷൻ സെക്രട്ടറിയും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന കെ എം സുജാത
അനുസ്മരണം സംഘടിപ്പിച്ചു.
തിരൂരങ്ങാടി പി.എസ്എംഒ കോളേജ് അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കോളേജ് കമ്മിറ്റി ചെയർമാൻ എം കെ ബാവ ഉദ്ഘാടനം ചെയ്തു
അലുമിനി അസോസിയേഷൻ പ്രസിഡണ്ട് അഡ്വ:
സിപി മുസ്തഫ അധ്യക്ഷത വഹിച്ചു
കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് അനുസ്മരണ പ്രഭാഷണം നടത്തി.
കെ.എം.സുജാതയുടെ മകൾ ശ്രിലക്ഷ്മി എസ് സുനിൽ,
ജില്ലാ പഞ്ചായത്ത് അംഗം സലീന. കാലിക്കറ്റ് സർവ്വകലാശാല കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ,
തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ.കെ.പ്രേമരാജൻ, ഗായകൻ ഫിറോസ് ബാബു, അലുമിനി അസോസിയേഷൻ ഭാരവാഹികളായ കെ.ടി. മുഹമ്മദ് ഷാജു. എം അബ്ദുൽ അമർ , സമദ് കാരാടൻ, പി.എം.എ ജലീൽ, മുജീബ് താനാളൂർ, അസ്ലം താനുർ, കെ. ശൈലജ, സാജിദ, ജി. ശ്രിനിവാസ്, ആരിഫ് ഐറിസ്, റസാഖ് കോട്ടക്കൻ, അബ്ദുറഹിമാൻ കാവുങ്ങൽ, എന്നിവർ സംസാരിച്ചു.