Saturday, July 26

യൂണിവേഴ്സിറ്റി കവാടം ഓർമ്മയാകുന്നു

ദേശീയപാത 66 ന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 5.87 ഹെക്ടർ സ്ഥലം ദേശീയപാത അതോറിറ്റിക്കു വേണ്ടി ഏറ്റെടുത്തു.
യൂണിവേഴസിറ്റി കവാടം , ഇരുനില താമസകെട്ടിടം, ക്വാർട്ടേഴ്സുകൾ, വാണിജ്യ കെട്ടിടങ്ങൾ, കോമ്പൗണ്ട് വാൾ, സെക്യൂരിറ്റി റൂം, ബസ് വെയിറ്റിംഗ് ഷെഡ്, മൈതാനം, എന്നിവയടക്കമുള്ള തേഞ്ഞിപ്പലം, മൂന്നിയൂർ, ചേലേമ്പ്ര, പള്ളിക്കൽ, എന്നീ നാലു വില്ലേജുകളിൽ ഭൂമിയാണ് ദേശീയപാതാ അതോറിറ്റിക്ക് വേണ്ടി ലൈസൺ ഓഫീസർ
പി.പി.എം അഷറഫ്, സർവേയർ കെ.ഗോപാലകൃഷ്ണൻ എന്നിവരടങ്ങുന്ന ടീം ഏറ്റെടുത്തത്.

error: Content is protected !!