Tag: University

കലോത്സവ വേദിയെ ആവേശം കൊള്ളിച്ച കോൽക്കളി മൽസരത്തിൽ ഒന്നാമതെത്തി തിരൂരങ്ങാടി പിഎസ്എംഒ കോളേജ്
university

കലോത്സവ വേദിയെ ആവേശം കൊള്ളിച്ച കോൽക്കളി മൽസരത്തിൽ ഒന്നാമതെത്തി തിരൂരങ്ങാടി പിഎസ്എംഒ കോളേജ്

തേഞ്ഞിപ്പലം : മാപ്പിള കലകളിലെ തങ്ങളുടെ ആധിപത്യം തെളിയിച്ചുകൊണ്ട് പി. എസ്. എം. ഒ കോളേജ് ഈ വർഷത്തെ ഇന്റർസോൺ കലോത്സവത്തിൽ കോൽക്കളിയിൽ എ. ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കാലിക്കറ്റ്‌ സർവകലാശാലയിൽ വച്ച് നടന്ന കലോത്സവത്തിൽ വേദി 1- ലാണ് വാശിയേറിയ കോൽക്കളി മത്സരം അരങ്ങേറിയത്.മാപ്പിള കലകളിൽ ഏറ്റവും ജനപ്രീതിയുള്ള ഇനങ്ങളിൽ ഒന്നായ കോൽക്കളി വർഷങ്ങളായി പി. എസ്. എം. ഒ യുടെ കുത്തകയാണ്. ഷംസദ് എടരിക്കോട് രചിച്ച 'മാപ്പിള മലബാറ് ' എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് പി. എസ്. എം. ഒ യുടെ കോൽക്കളിയ്ക്ക് തുടക്കമായത്. മഹറൂഫ് കോട്ടക്കൽ, റിയാസ് മണമ്മൽ എന്നിവരുടെ പരിശീലനത്തിലാണ് ഈ തിളക്കമാർന്ന നേട്ടം കൈവരിക്കാൻ സാധിച്ചത്. മാപ്പിളപ്പാട്ടിന്റെ ഈരടികൾക്കൊത്ത് ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ ചാഞ്ഞും ചെരിഞ്ഞും മറിഞ്ഞടിച്ചും ചുവടുകൾ വെച്ച് ദ്രുത ഗതിയിലേക്ക് കൊട്ടിക്കയറിയപ്പോൾ സദസ്സിൽ നിന്നും ആവേശത്തിന്റെ ഹർഷാരവം മുഴങ്ങി.പ്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ തൃശൂര്‍ അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ബി.ടി.എ., എം.ടി.എ. കോഴ്‌സുകള്‍ക്ക് അസി. പ്രൊഫസര്‍മാരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ജൂണ്‍ 7-ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 626/202 പരീക്ഷ സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റുഗലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ 12-ന് തുടങ്ങും. മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2021 റഗുലര്‍ പരീക്ഷ ജൂണ്‍ 19-ന് തുടങ്ങും. നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 23-ന് തുടങ്ങും.    എന്‍.എസ്.എസ്. സംഘംതാമരശ്ശേരി ചുരം ശുചീകരിക്കു...
university

ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും അഞ്ചു ഹുദവികള്‍ കിര്‍ഗിസ്ഥാനിലേക്ക്

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ അഞ്ചു യുവ പണ്ഡിതന്മാര്‍ അധ്യാപന സേവനങ്ങള്‍ക്കായി മധ്യേഷ്യന്‍ രാഷ്ട്രമായ കിര്‍ഗിസ്ഥാനിലേക്ക് പുറപ്പെട്ടു. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപന - സാംസ്‌കാരിക സേവനത്തിനായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കേരളത്തില്‍ നേരിട്ടു വന്നു നടത്തിയ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ നിന്നു തെരഞ്ഞെടുക്കപ്പട്ടവരാണിവര്‍.രാഷ്ട്ര തലസ്ഥാനമായ ബിഷ്‌കെക്കിലേക്കു പുറപ്പെടുന്ന മുഹമ്മദ് സുഫൈല്‍ ഹുദവി പെരിമ്പലം, അനസ് ഹുദവി കുറ്റൂര്‍, ശഫീഅ് ഹുദവി വിളയില്‍, മുസ്തഫാ ഹുദവി ഊരകം, നസീം ഹുദവി കാടപ്പടി എന്നിവര്‍ക്ക് മാനേജ്‌മെന്റ് ഭാരവാഹികളും വിദ്യാര്‍ത്ഥി സംഘടന സാരഥികളും ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ജനറല്‍ സെക്രട്ടറി യു. ശാഫി ഹാജി, രജിസ്ട്രാര്‍ ഡോ. റഫീഖലി ഹുദവി തുടങ്...
Job

ജോലി അവസരം, കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റുഡന്റ്‌സ്  കൗണ്‍സിലര്‍ നിയമനം പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള  മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്  നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി സ്റ്റുഡന്‍സ്  കൗണ്‍സിലര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ലു (സ്റ്റുഡന്‍സ്  കൗണ്‍സിലിങ്  പരിശീലം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള  സര്‍വകലാശാലയില്‍ നിന്ന്  യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ നേടിയവര്‍ക്കും  സ്റ്റുഡന്‍സ് കൗണ്‍സിലിങ്  രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. പ്രായപരിധി 2022 ജനുവരി ഒന്നിന് 25നും 45നും മധ്യേ.നിയമന കാലാവധി ജൂണ്‍ 22  മുതല്‍ മാര്‍ച്ച് 2023 വരെ.പ്രതി...
university

കലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പ്രൊജക്ട് ഏപ്രില്‍ 20-നകം നല്‍കണം എസ്.ഡി.ഇ. 2018 വരെ പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം. ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ അവരുടെ പ്രൊജക്ട് വര്‍ക്കുകള്‍ ഹാള്‍ടിക്കറ്റിന്റെ കോപ്പി സഹിതം ഏപ്രില്‍ 20-നകം നേരിട്ടോ അല്ലെങ്കില്‍ ഡയറക്ടര്‍, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് സര്‍വകലാശാലാ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം - 673635 എന്ന വിലാസത്തിലോ നല്‍കണം. ഫോണ്‍ - 0494 2407356, 7494    പി.ആര്‍. 431/2022 പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകളും ബി.എ. മള്‍ട്ടി മീഡിയ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 6-ന് തുടങ്ങും.     പി.ആര്‍. 432/2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മാറ്റി മൂന്നാം സെമസ്റ്റര്‍ / അവ...
Local news

KSEB ചേളാരി സെക്ഷനിൽ നിന്നും 2500 ഉപഭോക്താക്കളെ വള്ളിക്കുന്നിലേക്ക് മാറ്റിയത് ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സൗകര്യം പരിഗണിച്ച്: KSEB

മാറ്റം സംബന്ധിച്ച് പത്രങ്ങളിൽ വാർത്ത വന്നതോടെയാണ് kseb ഡിവിഷൻ എൻജിനീയർ വിശദീകരണ പത്രക്കുറിപ്പ് ഇറക്കിയത് തിരൂരങ്ങാടി: കെ.എസ്.ഇ.ബി. യുടെ തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷന് കീഴിലുള്ള ചേളാരി സെക്ഷനിൽ നിന്നും 2500 ഓളം ഉപഭോക്താക്കളെ വള്ളിക്കുന്ന് സെക്ഷനിലേക്ക് മാറ്റിയത് സംബന്ധിച്ച് പത്രമാധ്യമങ്ങളിലും മറ്റും വന്നിട്ടുള്ള വാർത്തകളെ സംബന്ധിച്ച് താഴെ പറയുന്ന വിശദീകരണം നൽകുവാൻ ആഗ്രഹിക്കുന്നു. ഡിവിഷന് കീഴിലുള്ള 12 സെക്ഷൻ ഓഫീസുകൾ തമ്മിൽ വലിപ്പത്തിലും ഉപഭോക്താക്കളുടെ എണ്ണത്തിലും പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ചേളാരി സെക്ഷനിൽ 29300 ഉപഭോക്താക്കൾ ഉണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത വള്ളിക്കുന്ന് സെക്ഷനിൽ 15743 ഉം കുന്നുംപുറം സെക്ഷനിൽ 23284 ഉം തലപ്പാറ സെക്ഷനിൽ 19800 ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. എല്ലാ സെക്ഷനുകളിലും അനുവദിക്കപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ എണ്ണം തുല്യമാണെന്നിരിക്കെ ഉപഭോക്താക്കളുടെ ...
Education

യൂണിവേഴ്സിറ്റി കവാടം ഓർമ്മയാകുന്നു

ദേശീയപാത 66 ന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 5.87 ഹെക്ടർ സ്ഥലം ദേശീയപാത അതോറിറ്റിക്കു വേണ്ടി ഏറ്റെടുത്തു.യൂണിവേഴസിറ്റി കവാടം , ഇരുനില താമസകെട്ടിടം, ക്വാർട്ടേഴ്സുകൾ, വാണിജ്യ കെട്ടിടങ്ങൾ, കോമ്പൗണ്ട് വാൾ, സെക്യൂരിറ്റി റൂം, ബസ് വെയിറ്റിംഗ് ഷെഡ്, മൈതാനം, എന്നിവയടക്കമുള്ള തേഞ്ഞിപ്പലം, മൂന്നിയൂർ, ചേലേമ്പ്ര, പള്ളിക്കൽ, എന്നീ നാലു വില്ലേജുകളിൽ ഭൂമിയാണ് ദേശീയപാതാ അതോറിറ്റിക്ക് വേണ്ടി ലൈസൺ ഓഫീസർപി.പി.എം അഷറഫ്, സർവേയർ കെ.ഗോപാലകൃഷ്ണൻ എന്നിവരടങ്ങുന്ന ടീം ഏറ്റെടുത്തത്. ...
error: Content is protected !!