Tuesday, December 23

13 കാരന് സ്കൂട്ടർ ഓടിക്കാൻ നൽകി, പിതാവ് ഗൾഫിൽ, ഉമ്മക്കെതിരെ കേസ്

തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ പോലീസ് കേസെടുത്തു. എ ആർ നഗർ കാരച്ചിനപുറായ സ്വദേശിനിയായ (40കാരിക്ക് എതിരെയാണ് പോലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കൊടുവായൂരിൽ വെച്ചാണ് സ്കൂട്ടർ ഓടിച്ച കുട്ടിയെ തിരൂരങ്ങാടി പോലീസ് പിടികൂടിയത്. 13 വയസ്സുള്ള കുട്ടിയാണെന്ന് ചോദ്യം ചെയ്തപ്പോൾ വ്യക്തമായി. ആർ സി ഓണറായ പിതാവ് വിദേശത്താണ്. ഇപ്പോൾ വണ്ടിയുടെ കൈവശക്കാരിയായ മാതാവ് പ്രായപൂർത്തിയാകാത്ത മകന് വണ്ടി ഓടിക്കാൻ നൽകിയത് ആയതിനാൽ മാതാവിനെതിരെ കേസ് എടുക്കുകയായിരുന്നു.

error: Content is protected !!