മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

കുടിശ്ശിക നിവാരണ കാലാവധി ദീർഘിപ്പിച്ചു

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽനിന്നും പാറ്റേൺ /സി.ബി.സി പദ്ധതികൾ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക ആയിട്ടുള്ളവർക്ക് ആകർഷകമായ ഇളവുകളോടെ കുടിശ്ശിക ഒറ്റത്തവണയായി ഒടുക്കി തീർപ്പാക്കുന്നതിനുള്ള കാലാവധി ജനുവരി 31 വരെ ദീർഘിപ്പിച്ചു. വായ്പാ കുടിശ്ശികക്കാർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഫോൺ: 0483 2734807.

—————–

അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം

നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫീസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫീസ്, പി.ഒ താനൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഐ.സി.ഡി.എസ് ഓഫീസിലും നിറമരുതൂർ പഞ്ചായത്ത് ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കും. 18 മുതൽ 46 വരെയാണ് പ്രായപരിധി. ഫോൺ: 0494 2442981.

————

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം

ഇരിങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. എ.എൻ.എം, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 25ന് രാവിലെ 10.30ന് ഇരിങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0494 2459309, 8129345346.

———-

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ ഫിസിക്സ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ് യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് നെറ്റ് ആവശ്യമില്ല. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 18ന് രാവിലെ പത്തിന് കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04933 227253.

———

മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് മുഖേന മലപ്പുറം ജില്ലാ ഭരണകൂടത്തിന് കീഴിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലെ നിയമനത്തിനായി ഡിസംബർ 28ന് മലപ്പുറം കളക്ടറേറ്റിൽ നടന്ന അഭിമുഖത്തിൽ പങ്കെടുത്തവരുടെ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മലപ്പുറം കളക്ടറേറ്റിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ച മാർക്ക് ലിസ്റ്റ് പരിശോധിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

——————–

അങ്കണവാടി വർക്കർ അഭിമുഖം

അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയില്‍ എടവണ്ണ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ സെലക്ഷൻ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനുള്ള അഭിമുഖം ജനുവരി 16, 17, 18 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടുമണി വരെ എടവണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. 2020 ജൂലൈയിലും 2012 ജൂലൈയിലും അപേക്ഷിച്ചവരുടെ അഭിമുഖമാണ് നടത്തുന്നത്. അർഹരായ അപേക്ഷകർക്ക് അഭിമുഖ അറിയിപ്പ് നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ഇന്ന് (ജനുവരി 12) ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04832852939, 9188959781.

——–

സീറ്റൊഴിവ്

തവനൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്റർ ബി.കോം കോഴ്സിൽ ഓപ്പൺ വിഭാഗത്തിൽ ഒന്നും ബി.എ ഇംഗ്ലീഷ് കോഴ്സിൽ ഓപ്പൺ വിഭാഗത്തിൽ രണ്ടും പി.ഡബ്ല്യു.ഡി വിഭാഗത്തിൽ ഒരു ഒഴിവും ഉണ്ട്. സമാന കോഴ്സിൽ പഠിക്കുന്ന വിദ്യാർഥികൾ രേഖകൾ സഹിതം ജനുവരി 15ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ 0494 2687000, 8891242417.

—————

ഒ.എം.ആർ പരീക്ഷ

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എൽ.ഡി. ക്ലർക്ക്, അക്കൗണ്ടന്റ്, കാഷ്യർ, ക്ലർക്ക് കം അക്കൗണ്ടന്റ് (കാറ്റഗറി നം: 046/2023, 722/2022) തുടങ്ങിയ തസ്തികകളിലേക്കുളള ഒ.എം.ആർ പരീക്ഷ (പ്രിലിമിനറി-അഞ്ചാം ഘട്ടം) ജനുവരി 20ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തും. ഉദ്യോഗാർഥികൾ അവരവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തിട്ടുള്ള അഡ്മിഷൻ ടിക്കറ്റും കമ്മീഷൻ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡും (അസ്സൽ) സഹിതം അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചപ്രകാരം പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണം.

———

പി.എസ്.സി അഭിമുഖം

ജില്ലയിൽ മൃഗ സംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II/ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ: 162/2022) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 18, 19 തീയതികളിൽ പി.എസ്.സിയുടെ കോഴിക്കോട് മേഖലാ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത് അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിനെത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

—————-

പ്രായോഗിക പരീക്ഷ

മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പിൽ പ്ലംബർ കം ഓപ്പറേറ്റർ (കാറ്റഗറി നമ്പർ: 087/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള പ്രായോഗിക പരീക്ഷ ജനുവരി 18, 19 തീയതികളിൽ അരീക്കോട് ഗവ. ഐ.ടി.ഐയിൽ നടക്കും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റും, പി.എസ്.സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ അസ്സലും സഹിതം അരീക്കോട് ഗവ. ഐ.ടി.ഐ കേന്ദ്രത്തിൽ യഥാസമയം ഹാജരാവണം.

———–

വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍

ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ഭാഗമായി ഉപഭോകതൃകാര്യ വകുപ്പ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജനുവരി 19ന് ഉച്ചയ്ക്ക് 2.30 ന് ക്വിസ് മത്സരവും 3.30 മുതല്‍ ഉപന്യാസ മത്സരവും നടക്കും. സിവില്‍സ്റ്റേഷനില്‍ ബി-2 ബ്ലോക്കിലുള്ള ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ മീഡിയേഷന്‍ ഹാളിലാണ് മത്സരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 1500, 1000, 500 രൂപ ക്യാഷ്‌പ്രൈസ് നല്‍കും. പങ്കെടുക്കുന്നവര്‍ ജനുവരി 18ന് ഉച്ചയ്ക്ക് 1.30 നകം രജിസ്ട്രേഷന്‍ നടത്തണം. ഫോണ്‍ 0483 2734912, 8593961100.

———-

ക്വട്ടേഷൻ ക്ഷണിച്ചു

എടവണ്ണ സി.എച്ച്.സിയിൽ ഫിസിയോതെറാപ്പി ഉപകരണങ്ങൾ വാങ്ങുന്നതിനായി വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 20ന് രാവിലെ 11 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0483 2701029.

——-

അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ ജില്ലയിലെ കുറ്റിപ്പുറം നോളജ് സെന്ററിൽ നടക്കുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ കുറ്റിപ്പുറത്തുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 04942697288, 8590605276.

—————

സിഡിറ്റ് അക്കാദമിക്/പരിശീലന പ്രവര്‍ത്തികള്‍ക്കും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പിലേക്കും ഫാക്കല്‍റ്റി അംഗങ്ങളുടെ പാനല്‍ രൂപീകരിക്കുന്നതിനുവേണ്ടി യോഗ്യരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍www.cdit.org/careers എന്ന വെബ്സ‍ൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍http://bit.ly/3RMdZe2 വഴി സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31.

—————–

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഈ മാസം ആരംഭിക്കുന്ന ഒരു വർഷത്തെ അഡ്വാൻസ് ഡിപ്ലോമ ഇൻ മോണ്ടിസോറി ചൈൽഡ് എജ്യൂക്കേഷൻ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് ഡിപ്ലോമ കഴിഞ്ഞവർക്ക് നിബന്ധനകൾക്ക് വിധേയമായി അഡ്വാൻസ് ഡിപ്ലോമയുടെ രണ്ടാംവർഷ കോഴ്സിലേക്ക് ലാറ്ററൽ എൻട്രി സൗകര്യം ലഭ്യമാണ്. ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.Srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. ജില്ലയിലെ പഠന കേന്ദ്രം: എരൂഡയർ ടീച്ചർ ട്രെയ്നിങ് ഫൗണ്ടേഷൻ, മലപ്പുറം, ഫോൺ: 7561860260.

———————

error: Content is protected !!