
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു. 15.56 കോടിരൂപയുടെ അമൃത് പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായി എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനി. കക്കാട് ടാങ്ക് (9 ലക്ഷം ലിറ്റര്‍) കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, പമ്പിംഗ് ലൈന്‍, ട്രാന്‍സ്‌ഫോര്‍മര്‍. ആയിരം ഹൗസ് കണക്ഷനുകള്‍) തുടങ്ങിയവയാണ് അമൃത് പദ്ധതിയിലുള്ളത്.
കഴിഞ്ഞ ആഴ്ച്ച തുറന്ന ടെണ്ടറില്‍ 11.50 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനിക്ക് ലഭിച്ചിരുന്നു. ഇതൊടെ 30 കോടിയോളം രൂപയുടെ പ്രവര്‍ത്തികളാണ് നഗരസഭയില്‍ യാഥാര്‍ത്ഥ്യമാകുക. സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും വാട്ടര്‍ അതോറിറ്റി 15-6-2022ന് ഭരണാനുമതി നല്‍കിയ ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്ലൈന്‍ (297 ലക്ഷം) തുടങ്ങിയ പ്രവര്‍ത്തികളാണ് കഴിഞ്ഞ ആഴ്ച്ച ടെണ്ടറായത്.
അമൃത് പദ്ധതികള്‍ ഉള്‍പ്പെടെ നേരത്തെ ടെണ്ടര്‍ ചെയ്തപ്പോഴുണ്ടായ പ്രതിസന്ധികളെ തുടര്‍ന്ന് കെ.പി.എ മജീദ് എംഎല്‍എയും, തിരൂരങ്ങാടി നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങലും, ഇ പി ബാവയും തിരുവനന്തപുരത്ത് വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ അടിയന്തരമായി വിവിധ പദ്ധതികള്‍ റീ ടെന്‍ഡര്‍ ചെയ്യുവാന്‍ തീരുമാനിക്കുകയാരുന്നു. തുടര്‍ന്ന് കെ.പി.എ മജീദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് വാട്ടര്‍ അതോറിറ്റി ഉന്നതതല യോഗം ചേരുകയും ടെണ്ടര്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. കുടിവെള്ള പദ്ധതികള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് കെ.പി.എ മജീദ് എംഎല്‍എ. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ആരോഗ്യകാര്യ ചെയര്‍മാന്‍ സി.പി ഇസ്മായില്‍ അറിയിച്ചു.
ടെണ്ടര്‍ നപടികള്‍ പൂര്‍ത്തിയായാല്‍ എത്രയും വേഗം നിര്‍മാണം തുടങ്ങാനാകുമെന്ന് കരാറെടുത്ത എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനി
മാനേജിംഗ് ഡയറക്ടർ വി.പി അയ്യൂബ് ,ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ നജീബ് പറഞ്ഞു.