
കണ്ണൂർ : ഇരിട്ടിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. മലപ്പട്ടം സ്വദേശി കൃഷ്ണൻ (53 ) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ വീട്ടുകാരുമായി അടുപ്പമുണ്ടായിരുന്ന ഇയാള്‍ അത് മറയാക്കി കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി. പെൺകുട്ടിയാണ് പ്രതിയെ കുറിച്ച് പോലീസിന് വിവരം നൽകിയത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് 17കാരിയായ പെൺകുട്ടി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. തുടർന്ന് കുട്ടി ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.