വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കഴിഞ്ഞദിവസം 17 വയസുള്ള പെൺകുട്ടി ട്രെയിൻ തട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ചേളാരി സ്വദേശി മുണ്ടൻകുഴിയിൽ ഷിബിൻ(24) നെ പരപനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. ഈ കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു ഷിബിൻ. മൊബൈൽ ഫോണിൽ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തു എന്നുള്ള കാരണത്താൽ യുവാവ് നിരന്തരമായി ഈ കുട്ടിയുമായി തർക്കത്തിൽ ഏർപ്പെട്ടു വന്നിരുന്നു. തുടർന്നാണ് വാലന്റൻസ് ഡേയുടെ അന്ന് ഇതേ വിഷയവുമായി തർക്കത്തിൽ ഏർപ്പെടുകയും കുട്ടി പിണക്കം മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അത് അനുസരിക്കാതെ പിണക്കത്തിൽ തുടർന്നു. ആത്മഹത്യ ചെയ്യുന്നതിനുള്ള പ്രേരണ നൽകിയ കുറ്റത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പരപ്പനങ്ങാടി സി.ഐ കെ.ജെ ജിനേഷ് പറഞ്ഞു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DCyh8ZRvsb39kdV8my50Nx
വള്ളിക്കുന്ന് അരിയല്ലൂർ ദേവിവിലാസം സ്കൂളിനടുത്തുള്ള വളയനാട്ട് തറയിൽ സുരേഷിന്റെ മകൾ സുനുഷ (17) യാണ് മരിച്ചത്. പുലർച്ചെ നാലുമണിക്കാണ് സംഭവം. കൊട്ടാക്കടവ് ഹോളി ഫാമിലി കോളേജിലെ വിദ്യർത്ഥിനിയാണ്. മാതാവ് -സതി.