
തൃശ്ശൂര്‍: ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിന് ആണ്‍സുഹൃത്തിനെ വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ വിളിച്ച് അറിയിച്ച ശേഷം ആത്മഹത്യാശ്രമം നടത്തിയ 18 കാരി മരിച്ചു. തൃശ്ശൂര്‍ കൈപ്പമംഗലത്ത് ഈമാസം 25 നായിരുന്നു ആത്മഹത്യാ ശ്രമം. ചികിത്സയിലിരിക്കേ ഇന്നാണ് പെണ്‍കുട്ടി മരിച്ചത്.
സഹപാഠിയായ സുഹൃത്ത് ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതില്‍ പ്രകോപിതയായ പെണ്‍കുട്ടി വീഡിയോ കോള്‍ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവരം പറഞ്ഞതിന് പിന്നാലെ മുറി തുറന്ന് നോക്കിയപ്പോള്‍ പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഇതോടെ ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൈപ്പമംഗലം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ തുടര്‍നടപടി എന്ന് പൊലീസ് അറിയിച്ചു.