
നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഉജ്ജീവനം സ്റ്റാർട്ട് അപ്പ് ഫണ്ട് ഉപയോഗിച്ച് രണ്ടു സംരംഭങ്ങൾ ആരംഭിച്ചു. 11 വാർഡിലെ കുഞ്ഞീൻ ലോട്ടറിക്കട, 12 വാർഡ്ലെ റംലയുടെ സൽസബീൽ പലഹാരയുണിറ്റ് എന്നീ സംരംഭങ്ങൾ ആണ് ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് തസ്‌ലീന ഷാജി ഉദ്ഘാടനം ചെയ്തു. സി ഡി എസ് പ്രസിഡന്റ് കെ. ഷൈനി അധ്യക്ഷയായി. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ബാപ്പുട്ടി, വാർഡ് മെമ്പർ കെ. ധന്യദാസ്, മെമ്പർ സെക്രട്ടറി സുകുമാരി, മൈക്രോ എന്റർപ്രൈസസ് കൺസൾട്ടൻറ് സാദിയ എന്നിവരും പങ്കെടുത്തു.