കാലിക്കറ്റിൽ ഗണിതശാസ്ത്ര സെമിനാർ തുടങ്ങി

കാലിക്കറ്റ് സർവകലാശാലാ ഗണിത ശാസ്ത്ര പഠന വകുപ്പിൽ “ഗ്ലിപ്സസ് ഓഫ് അനാലിസിസ് & ജ്യോമെട്രി II” എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാനം നിർവഹിച്ചു. പഠന വകുപ്പ്  മാഗസിൻ (Perpetua 2024) വി.സി. പ്രകാശനം ചെയ്തു.

ഡോ. സി.സി. ഹരിലാൽ, ഡോ. പ്രീതി കുറ്റി പുലാക്കൽ, ഡോ. ടി. പ്രസാദ്, ഡോ. ടി. മുബീന, എന്നിവർ സംസാരിച്ചു. ഡോ. ജയദേബ് സർക്കാർ (ഐ.എസ്.ഐ., ബാംഗ്ലൂർ) , ഡോ. വി. കൃഷ്ണകുമാർ (അമൃത വിശ്വ വിദ്യാപീഠം) എന്നിവർ ക്ളാസ്സുകൾ നയിച്ചു.

ചടങ്ങിൽ അക്കാദമിക രംഗത്തും കലാരംഗത്തും സാമൂഹ്യസേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പൂർവ വിദ്യാർത്ഥികളെ ആദരിച്ചു. ചൊവ്വാഴ്ച ഡോ. സുദർശൻ കുമാർ, ഡോ. ടി. സി. ഈശ്വരൻ നമ്പൂതിരി, ഡോ. കെ.എസ്. സുബ്രഹ്മണ്യൻ  മൂസത് എന്നിവർ ക്ലാസുകൾ നയിക്കും.

error: Content is protected !!