ദേശീയപാത വെളിമുക്കിൽ വാഹനാപകടം, 2 പേർ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങൾ എന്ന മുഹമ്മദ് കോയ തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ) (43), കൂടെയുണ്ടായിരുന്ന ദർസ് വിദ്യാർത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.10 ന് ആണ് അപകടം.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/Eiq8X2fqr45D1fhz75vCoI

ഓമശ്ശേരി കരിയാം കണ്ടത്തിൽ ജുമാ മസ്ജിദിൽ ദർസിലെ അദ്ധ്യാപക നാണ് തങ്ങൾ. ഫായിസ് അമീൻ ദർസ് വിദ്യാർത്ഥി ആണ്. നാട്ടിൽ വന്നു തിരിച്ചു പോകുകയായിരുന്നു. ബൈക്കും ദോസ്ത് മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്ത പിക്കപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

error: Content is protected !!