Tuesday, October 14

ദേശീയപാതയിൽ പാലത്തിന്റെ തൂണിൽ ആംബുലൻസ് ഇടിച്ചു 2 പേർക്ക് പരിക്ക്

എ ആർ നഗർ : ദേശീയപതയിൽ VK പടിയിൽ ദേശീയപാതക്കായി നിർമിക്കുന്ന പാലത്തിന്റെ തൂണിൽ ഇടിച്ച് നഴ്‌സ് ഉൾപ്പെടെ 2 പേർക്ക് പരിക്കേറ്റു. എം കെ എച്ച് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ഇരിട്ടി സ്വദേശി ലിസി മാത്യു (54), ഡ്രൈവർ കരുമ്പിൽ സ്വദേശി ശിവദാസൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. ലീസിയെ കോഴിക്കോട് മിംസിലും ശിവദാസനെ എം കെ എച്ച് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു. ഇന്ന് വൈകുന്നേരം 3.15 നാണ് അപകടം. കോഴിക്കോട്ടേക്ക് രോഗിയെ കൊണ്ടു പോയ ശേഷം തിരിച്ചു വരുമ്പോഴാണ് അപകടം.

error: Content is protected !!