
തിരൂരങ്ങാടി: കക്കാട് പട്ടിയുടെ ആക്രമണത്തിൽ അയൽ വാസികളായ രണ്ട് സ്ത്രീകൾക്ക് പരിക്ക്. കക്കാട് സ്കൂൾ റോഡിൽ വട്ടപ്പറമ്പൻ ഖദീജ (62), പോക്കാട്ട് ഖാദറിന്റെ ഭാര്യ ബുഷ്‌റ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/CboqpzBeyii4Dx5wCvgyLd
ആദ്യം ഖദീജക്കാണ് കടിയേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടു പോയി. അല്പം കഴിഞ്ഞു ഇവരുടെ അയൽ വാസിയായ ബുഷ്‌റയേയും പട്ടി ആക്രമിച്ചു. പ്രസവിച്ചു കിടക്കുന്ന പട്ടിയാണ് ആക്രമിച്ചത്.